എസ്.പി ശ്രീകുമാര്‍, മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ‘എല്ലാം പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത ഒരു ചിത്രമായിരുന്നു ഈ വിവാഹാശംസകള്‍ക്ക് പിന്നില്‍. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആശംസകള്‍ പാറി നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍, അടുത്ത ഒരു പോസ്‌റ്റോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ‘വിവാഹാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. പക്ഷേ ചെറിയൊരു തിരുത്ത്. എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍… ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്. തെളിവിനിതാ ഒരു ഫോട്ടോ കൂടി. എന്റെ കല്ല്യാണം പ്രിയപ്പെട്ടവരായ നിങ്ങളെയൊക്കെ അറിയിക്കാതെ നടത്തുമോ? നല്ല കാര്യമായിപ്പോയി….’
ഇതോടെയാണ് ഹാസ്യ നടന്റെ ഭാഗത്തു നിന്നുണ്ടായ ‘ആ തമാശ’ ആരാധകര്‍ തിരിച്ചറിഞ്ഞത്.