ബിജെപിയിൽ ചേരുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകൾ തള്ളിയ അദ്ദേഹം താൻ ബിജെപിയിൽ ചേരുന്നില്ലെന്നും പ്രഖ്യാപിച്ചു. പുതിയ പാർട്ടിക്ക് രൂപം നൽകാനാണ് സച്ചിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. പ്രഗതിശീൽ കോൺഗ്രസ് എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. സിഎൽപി യോഗത്തിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജെപി നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുൾപ്പടെയുള്ള നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നേ നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. സച്ചിനും ഗെഹ്‌ലോട്ടും തമ്മിൽ അനുരഞ്ജനത്തിന് സാധ്യത കാണുന്നില്ലെന്ന് ഒരു ബിജെപി നേതാവും പ്രസ്താവിച്ചിരുന്നു. ബിജെപിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ പോകാൻ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബിജെപി ഓഫർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.