സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരാൻ പോകുന്നെന്ന് ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷി. താൻ സച്ചിനുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം ഉടൻ ബിജെപിയിൽ ചേരുമെന്നുമായിരുന്നു റീത്തയുടെ പരാമർശം. എന്നാൽ റീത്തയുടെ അവകാശവാദം തള്ളി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ പൈലറ്റ്. തന്നോട് സംസാരിക്കാനുള്ള ധൈര്യം റീത്തയ്ക്കില്ലെന്നും ബിജെപിയിൽനിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സച്ചിൻ വ്യക്തമാക്കി.

‘സച്ചിനുമായി സംസാരിച്ചെന്ന് റീത്ത ബഹുഗുണ ജോഷി പറഞ്ഞു. അവർ സച്ചിൻ തെണ്ടുൽക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല’, കോൺഗ്രസിൽ സച്ചിൻ അസംതൃപ്തനാണെന്ന റീത്തയുടെ പരാമർശത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

25 വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ച നേതാവാണ് റീത്ത. ഇവർ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ഇതിനിടെ ഉത്തർ പ്രദേശിൽനിന്നുള്ള പ്രമുഖ നേതാവ് ജിതിൻ പ്രസാദ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

ഇതിനു പിന്നാലെയാണ് സച്ചിൻ പൈലറ്റും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹ
ഹങ്ങൾ ഉയർന്നത്. കഴിഞ്ഞവർഷം അശോക് ഗെഹ്‌ലോട്ടുമായി കൊമ്പുകോർത്ത സച്ചിൻ, ബിജെപിയിൽ ചേരാൻ പോകുന്നതായും പ്രചാരണങ്ങളുണ്ടായിരുന്നു.