സ്പിരിച്ച്വല്‍ ഡെസ്‌ക്ക്.
പരിശുദ്ധ കത്തോലിക്കാ സഭ ജൂണ്‍ പതിനൊന്നിന് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുകയാണ്. തിരുനാളിനുള്ള ഒരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പത്ത് ദിവസത്തെ തിരുഹൃദയ ധ്യാനം നടത്തപ്പെടുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നേതൃത്വം കൊടുക്കുന്ന തിരുഹൃദയ ധ്യാനം 2021 നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ റവ.സി. ആന്‍മരിയ SH ആണ്. തിരുഹൃദയ സഭയുടെ പാലാ പ്രൊവിന്‍സ് അംഗമാണ്.

ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ ആശ്വാസവും സ്‌നേഹവും തരുവാന്‍ തുറന്നു വെച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയം നമ്മുടെ മുമ്പിലുണ്ട്. മത്താ 11 28, 29. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബുദ്ധിമുട്ടുകളും ഭാരങ്ങളും ഉത്ഖണ്ഡകളും വേദനകളും നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ എല്ലാ വഴികളേയും ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കാം. ഈ സുവിശേഷ വചനത്തെ ആസ്പദമാക്കിയാണ് പത്ത് ദിവസത്തെ ധ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്. സൂംമില്‍ നടക്കുന്ന ധ്യാനം ദിവസവും വൈകുന്നേരം 7.25 ന് കൊന്ത നമസ്‌ക്കാരത്തോടെ ആരംഭിക്കും. തുടര്‍ന് 8 മണി മുതല്‍ വചന ശുശ്രൂഷയും ആരാധനയും നൊവേനയും നടക്കും. 9 മണിക്ക് ശുശ്രൂഷകള്‍ അവസാനിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് സ്‌നേഹവും ആശ്വാസവും സ്വീകരിക്കാന്‍ ഒരുങ്ങാം. എല്ലാ കുടുംബങ്ങളും തിരുഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. തിരുഹൃദയത്തില്‍ അഭയം തേടാം. സാധിക്കുന്നിടത്തോളം ആളുകള്‍ ധ്യാനത്തില്‍ പങ്ക് ചേര്‍ന്ന് തിരുഹൃദയ തിരുനാളിന്
ആത്മീയമായി ഒരുങ്ങാന്‍ എല്ലാ കത്തോലിക്കാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സി.ആന്‍മരിയ SH അറിയ്ച്ചു.

സൂം മില്‍ നടക്കുന്ന തിരുഹൃദയ ധ്യാനത്തില്‍ പങ്ക് ചേരാനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Meeting ID: 912 2544 1279
Pass code: 1947