നടിയും അവതാരകയും മോഡലുമാണ് സാധിക വേണുഗോപാല്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. പലപ്പോഴും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാന്‍ യാതൊരു മടിയും സാധിക കാണിക്കാറില്ല. മോശം കമന്റുകള്‍ക്കും മറ്റും താരം മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയെ കുറിച്ചും എന്തുകൊണ്ട് ആ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാധിക.

സാധികയുടെ വാക്കുകള്‍ ഇങ്ങനെ,

പാപ്പന്‍, ആറാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കിലേക്ക് കടന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതിരുന്നത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോയില്‍ നിന്ന് വിളിച്ചില്ല. അവിടെം ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി അവിടെയുള്ള എല്ലാവരുടെയും ശൈലി വേറെയാണ്. എല്ലാവരും കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റാര്‍ മാജിക്കിലെ ചില തമാശകള്‍ ആരോചകമാണെന്ന് തോന്നുമ്പോള്‍ താന്‍ അതിനെതിരെ പ്രതികരിക്കാറുണ്ട്. അല്ലാത്തപ്പോള്‍ മിണ്ടാതെയിരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്‌ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്.

അവിടെയുള്ള നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്‌നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് തന്റെ പ്രധാന പ്രശ്‌നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ല. ഷോയില്‍ കാണുന്ന ചാട്ടയടി അഭിനയം അല്ല. ഒരിക്കല്‍ തങ്കുവിന്റെ കയ്യില്‍ നിന്ന് നല്ലപോലെ കിട്ടിയിട്ടുണ്ട്. അന്ന് അടി കിട്ടിയത് കാലിന്റെ ലിഗ്മെന്റിനായിരുന്നു. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. ഒരു ദിവസത്തേക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നതെന്നും താരം പറയുന്നു.