അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ കളവുപോയ വളർത്തുനായ്​കളെ തിരിച്ചുകിട്ടി. ​േലാസ്​ആഞ്ചൽസ്​ പൊലീസാണ്​ ഇക്കാ​ര്യം അറിയിച്ചത്​. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നായകളെയാണ്​ കണ്ടെത്തിയത്​. നായകളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഒരു യുവതിയാണ്​ നായ്​കളെ പ്രാദേശിക പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചത്​. ഇവരുടെ വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. ​നായ്​കളെ കണ്ടെത്തുന്നവർക്ക്​ ലേഡി ഗാഗ പ്രഖ്യാപിച്ചിരുന്ന പ്രതിഫലമായ അഞ്ച്​ ലക്ഷം ഡോളർ(3,67,98,200.00 രൂപ) യുവതിക്ക്​ നൽകുമെന്നും പൊലീസ്​ പറഞ്ഞു. ​

ഫ്രഞ്ച്​ ബുൾഡോഗ്​ ഇനത്തിൽപെട്ട ലേഡി ഗാഗയുടെ രണ്ട്​ നായ്​കളാണ്​ മോഷണംപോയത്​. നായകളെ പരിചരിക്കുന്ന റയാൻ ഫിഷർ മൂന്ന് നായ്​കളുമായി നടക്കാനിറങ്ങയപ്പോഴാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു​പോയത്​. ഹോളിവുഡിൽവച്ച്​ നായ്​കളെ നടത്താന്‍ കൊണ്ടുപോയയാളെ വെടിവെച്ചിട്ട സംഘം മൂന്ന് നായ്​കളെയും കടത്തുകയായിരുന്നു. ഇടയ്ക്ക് ഇതിലൊരു നായ്​ രക്ഷപ്പെട്ടു. പൊലീസ്​ പിന്നീട്​ രക്ഷപ്പെട്ടോടിയ നായ്​യെ കണ്ടെത്തി. മിസ് ഏഷ്യ എന്നായിരുന്നു ഈ നായ്​യുടെ പേര്. കോജി, ഗുസ്താവ് എന്നീ രണ്ട്​ നായ്​കളെ സംഘം കൊണ്ടുപോയി. നായ്​കളെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഗാഗ മൂന്നര കോടിയുടെ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘എന്‍റെ പ്രിയപ്പെട്ട നായ്കളായ കോജിയെയും ഗുസ്താവിനെയും രണ്ടുദിവസംമുമ്പ് ഹോളിവുഡിൽവച്ച്​ തട്ടി​ക്കൊണ്ടുപോയി. എന്‍റെ ഹൃദയം ഏറെ വേദനയിലാണ്. നായ്​കളെ തിരികെ എത്തിക്കുന്നവർക്ക്​ ഞാൻ അഞ്ച്​ ലക്ഷം ഡോളർ നൽകും’-ലേഡി ഗാഗ ട്വീറ്റ്​ ചെയ്​തു. ആയിരക്കണക്കിന് ഡോളർ വിലയുള്ള സങ്കരയിനം നായ്​കളാണ്​ ഫ്രഞ്ച്​ ബുൾഡോഗുകൾ.

ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ടോയ് ബുൾഡോഗുകളും ഫ്രാൻസിലെ പാരീസിലുള്ള പ്രാദേശിക വകഭേദങ്ങകളും തമ്മിലുള്ള സങ്കരയിനമാണിവ. ഏറെ സൗഹൃദവും സൗമ്യതയും ഉള്ള നായ്​കളാണ് ഇവ. 2019ൽ യുകെയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ നായയായിരുന്നു ഫ്രഞ്ച്​ ബുൾഡോഗ്​.