സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ്നു വിർച്വൽ എ ജി എമ്മിലൂടെ നവനേതൃത്വം. ശ്രീ. ടോമി വർക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ്നു വിർച്വൽ എ ജി എമ്മിലൂടെ നവനേതൃത്വം.  ശ്രീ. ടോമി വർക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
March 03 08:03 2021 Print This Article

യു.കെയിൽ എക്കാലത്തെയും വേറിട്ട മലയാളി കൂട്ടായ്മയായ സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിന്റെ വാർഷിക പൊതുയോഗം പ്രസിഡൻ്റ് ശ്രീ മജോ തോമസിൻ്റെ അദ്ധ്യക്ഷതയിൽ 27/2/2021 ശനിയാഴ്ച വിർച്വൽ പ്ലാറ്റ്ഫോമിൽ നടന്നു. കഴിഞ്ഞ ഒരു വർഷ കാലത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയ പ്രസ്തുത യോഗത്തിൽ വച്ച് 2021-22 ലേക്കുള്ള ഭരണസമിതിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

പതിനാലാം വർഷത്തിലേക്ക് കടന്ന സഹൃദയയുടെ നേതൃത്വത്തിലേക്ക് ശ്രീ. ടോമി വർക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി സിനിയ ജേക്കബ് (വൈസ് പ്രസിഡൻ്റ്), ശ്രീ. ബേസിൽ ജോൺ (സെക്രട്ടറി), ശ്രീ. ലാബു ബാഹുലേയൻ (ജോ. സെക്രട്ടറി), ശ്രീ മോസു ബാബു (ട്രഷറർ), ശ്രീ ധനേഷ് ബാലചന്ദ്രൻ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരാണ് ഈ ഭരണസമിതിയിലെ മറ്റു ഭാരവാഹികൾ. കൂടാതെ ഈ വർഷത്തെ സഹൃദയയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പതിമൂന്നംഗങ്ങൾ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. (ബ്ലെസ്സൻ സാബു, ബിന്റോ ബാബു, മിത്ര മിഥുൻ, ബിനു മാത്യു, അജിത് വെൺമണി, ബിബിൻ എബ്രഹാം, സജിമോൻ ജോസ്, ആൽബർട്ട് ജോർജ്, ജോഷി സിറിയക്, ജയ്സൻ ജോർജ്, വിജു വർഗ്ഗീസ്, ജേക്കബ് കോയിപ്പളളി, മജോ തോമസ്).
ഓഡിറ്റേഴ്സ് ആയി ബിജു ചെറിയാൻ, സതീഷ് കമ്പറത്ത്, നാരായൺ പഞ്ചപകേശൻ എന്നിവരേയും തിരഞ്ഞെടുത്തു.

മലയാള നാടിൻ്റെ സംസ്കാരവും പൈതൃകവും ഉൾക്കൊണ്ട്, പരസ്പര സ്നേഹവും സഹകരണവും മുഖമുദ്രയാക്കി, സഹൃദയ അനുദിനം വളരുകയാണെന്നും, ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ ഈ മഹാമാരിക്കാലത്തും, സഹൃദയയക്ക് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് അംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

മഹാമാരിക്ക് തൊട്ടു മുൻപായി അന്തർദേശീയ മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ‘കട്ടനും കപ്പയും പിന്നെ കവിതയും’ എന്ന കൂട്ടായ്മയോട് കൂടി ആരംഭിച്ച കഴിഞ്ഞ ഭരണസമിതിയുടെ മറ്റു പ്രവർത്തനങ്ങൾ ഇപ്രകാരമാണ്. വിമൺസ് & മദേഴ്സ് ഡേയോടനുബന്ധിച്ച് പുറത്തിറക്കിയ തണലും താരാട്ടും എന്ന ഇ-മാഗസിൻ, ലോക പുസ്തകദിനത്തോടനുബന്ധിച്ച് പുസ്തക ഡൊണേഷൻ, കോവിഡ് മഹാമാരിയാൽ ഇരുട്ടിലായ ലോകത്ത് വെളിച്ചം ആശംസിച്ച് സഹൃദയ കുടുംബം ഒരുക്കിയ സംഗീതവിരുന്ന്, സഹജീവികളിൽ ആത്മധൈര്യം വളർത്തിയ കോവിഡ് റെസ്പോൺസ് ടീം, വനിതകൾക്കായി വെർച്വൽ യോഗ ക്ലാസ്സുകൾ, വീട്ടിൽ ഇരുന്നുള്ള മാസ്ക് നിർമ്മാണം, 350 ലധികം ഓണസദ്യ തയ്യാറാക്കി എല്ലാ അംഗങ്ങളുടേയും വീടുകളിൽ എത്തിച്ചതും, ഓണപ്പാട്ട് മൽസരവും, സ്വാതന്ത്ര്യദിന ആഘോഷവും, കായികദിനവും മുടക്കം കൂടാതെ നടത്തിയതും അങ്ങേയറ്റം ശ്ലാഖനീയമായിരുന്നു. കൂടാതെ ഇംഗ്ലണ്ട് & വെയിൽസ് ക്രിക്കറ്റ് ബോർഡിൽ അഫിലിയേറ്റ് ചെയ്തു കൊണ്ടുള്ള ‘സഹൃദയ റോയൽസ് ക്രിക്കറ്റ് ക്ലബ്ബിനു തുടക്കം കുറിച്ചതും, അതിനു വെബ്‌സൈറ്റ് നിർമ്മിച്ചതും (www.sahrudayaroyalscc.co.uk) സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണെങ്കിലും ആവേശം തെല്ലും ചോരാതെ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റും, ക്രിസ്തുമസിനോടനുബന്ധിച്ച് എല്ലാ അംഗങ്ങൾക്കും വീടുകളിൽ എത്തിച്ചു നൽകിയ ക്രിസ്തുമസ് ഗിഫ്റ്റ് ഹാമ്പർ, കുട്ടികൾക്കുള്ള മലയാളം ക്ലാസ്സുകൾ മുടക്കം വരാതെ ഓൺലൈനിൽ നടത്താനായതും, ഫണ്ട് റെയ്സിംഗ് പ്രോഗ്രാമുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, “സഹൃദയ ജ്വാല” എന്ന ഇ-മാഗസിൻ എന്നിവയും സഹൃദയയുടെ കഴിഞ്ഞ വർഷത്തെ പ്രധാന നേട്ടങ്ങളായിരുന്നു.

പ്രസ്തുത യോഗത്തിൽ സെക്രട്ടറി ശ്രീ. ബേസിൽ ജോൺ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീ. ടോമി വർക്കി വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭരണസമിതി അംഗങ്ങൾക്ക് അനുമോദനങ്ങൾ അർപ്പിച്ചും മുൻ സമിതിയംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടും, ദേശീയഗാനത്തോടെ യോഗം അവസാനിച്ചു.

സഹൃദയ അഭിമാനപുരസരം പുറത്തിറക്കിയ സഹൃദയ ജ്വാല
ഇ-മാഗസിൻ വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://online.fliphtml5.com/ddfdw/nisa/#p=1

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles