ബിബിന്‍ എബ്രഹാം

സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് അഖില യുകെ വടംവലി മത്സരത്തിനു കേളികൊട്ട് ഉയരാന്‍ ഇനി കേവലം ഒരു മാസം മാത്രം. യുകെയിലെ കരുത്തന്മാരുടെ പോരാട്ടത്തിനു നേര്‍സാക്ഷ്യം വഹിക്കാന്‍ വടംവലി മത്സരത്തെ സ്നേഹിക്കുന്ന ഒരോ യുകെ മലയാളിയും കണ്ണില്‍ എണ്ണയൊഴിച്ചു കെന്റിലെ അങ്കതട്ടിലേക്ക് ഉറ്റുനോക്കുമ്പോള്‍ വിജയികള്‍ക്ക് ഏറ്റവും മികച്ച സമ്മാന തുകയും പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രാത്സാഹന സമ്മാനങ്ങളുമായി സമ്മാനപ്പെരുമഴ തന്നെ ഒരുക്കിയിരിക്കുകയാണ് ടീം സഹൃദയ.

യുകെയില്‍ ഇതു വരെ നടന്നിരിക്കുന്ന വടംവലി മത്സരങ്ങളെ ഒന്നു വിലയിരുത്തുമ്പോള്‍ പാരമ്പര്യം, അനുഭവസമ്പത്ത്, സംഘടനാമികവ്, സമ്മാനത്തുക തുടങ്ങിയ കാര്യത്തില്‍ ഒരു പിടി മുന്നില്‍ നിന്നു കൊണ്ടു വ്യത്യസ്തമാകുകയാണ് ടീം സഹൃദയയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില യുകെ വടംവലി മത്സരം. ഒരുകാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ മണ്ണില്‍ ടീം സഹൃദയ പുതുചരിത്രം രചിക്കുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷം അഖില യുകെ വടംവലി മത്സരം സംഘടിപ്പിച്ചു കൊണ്ടാണ്. അതും മലയാളിയുടെ എല്ലാ വീറും വാശിയും അണിയിച്ചൊരുക്കി, കണ്ണിനു ഇമ്പമായി കാതിനു അഴകായി, കരുത്തിന്റെ പ്രതീകമായി.

കഴിഞ്ഞ രണ്ടു കൊല്ലവും യുകെയിലെ മലയാളികളെ ആവേശത്തിമര്‍പ്പില്‍ ആറാടിച്ച കരുത്തന്മാരുടെ പോരാട്ടത്തിന് വീണ്ടും പോര്‍ക്കളമുയരുമ്പോള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു വാശിയോടെ കൊമ്പ് കുലുക്കുവാന്‍ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് പതിനാറോളം ടീമുകള്‍ റെഡിയായി കഴിഞ്ഞു. ആരാകാം ഈ വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം ഉയര്‍ത്തുക? ആരാകും ഈ വര്‍ഷത്തെ അട്ടിമറി വീരന്മാര്‍? എന്നീ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം കേവലം ഒരു മാസത്തിനുള്ളില്‍.

അതെ, ഈ പൊന്നോണനാളില്‍ ഒരു മലയാളിക്കും മാറ്റിവെക്കുവന്‍ സാധ്യമല്ലാത്ത ഈ കരുത്തിന്റെ പോരാട്ട ചൂടില്‍ പങ്കുചേരുവാനായി വടംവലിയെ സ്നേഹിക്കുന്ന ഒരോത്തരെയും കുടുബസമ്മേതം കെന്റിലെ ഹില്‍ഡന്‍ ബോറോയിലേക്ക് ക്ഷണിക്കുകയാണ് ടീം സഹൃദയ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വടംവലിയോടൊപ്പം സഹൃദയ ഒരുക്കുന്ന നാടന്‍ ഭക്ഷണശാലയില്‍ നിന്ന് കൊതിയൂറും നാടന്‍ ഭക്ഷണം ആസ്വദിക്കുവാനും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചാടി മറിയുവാനായി ബൗണ്‍സി കാസില്‍, കുട്ടികള്‍ക്ക് ഫേസ് പെയ്റ്റിംഗ്, ഭാഗ്യപരീക്ഷണത്തിനായി ലക്കി േ്രഡാ, ഇടവേളകളില്‍ മാസ്മരിക സംഗീത വിരുന്ന്, ലേലം വിളി തുടങ്ങി ഒരു ദിനം സകുടുബം അവസ്മരണീയമാക്കുവാനുള്ള എല്ലാ ചേരുവുകളും ടീം സഹൃദയ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.

ഇനി വേണ്ടത് യുകെയിലെ ഒരോ മലയാളിയുടെയും നിസ്വാര്‍ത്ഥവുമായ പിന്തുണയും സഹകരണവും മാത്രം. അതെ, ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു. നിങ്ങളോ..?

സ്‌പോന്‍സര്‍ഷിപ്പ്, വടംവലിയുടെ നിയമാവലി തുടങ്ങിയ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക

സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
ബിബിന്‍ എബ്രഹാം – 07534893125
ബേസില്‍ ജോണ്‍ – 07710021788