മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സായ്കുമാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതിന് ജീവന്‍ പകരാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ക1ട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് അദ്ദേഹം. അച്ഛന് പിന്നാലെയായാണ് മകനും കലാരംഗത്തേക്ക് എത്തിയത്. അദ്ദേഹത്തിന്‍രെ സഹോദരിമാരിലൊരാളായ ശോഭ മോഹനും മക്കളുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. ബാലതാരമായാണ് സായ്കുമാര്‍ അരങ്ങേറിയത്. പിന്നീട് നായകനിലേക്ക് ചുവടുമാരുകയായിരുന്നു.

ഒരുകാലത്ത് നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നുവെങ്കിലും പിന്നീട് സ്വഭാവ നടനായും വില്ലനായും മാറുകയായിരുന്നു അദ്ദേഹം. വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലന്‍മാരുടെ ലിസ്റ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളുമുണ്ടാവും. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. സിനിമയ്ക്ക് പുറമെ സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറില്‍ വര്‍മ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇടയ്ക്ക് അച്ഛന്‍ വേഷങ്ങളിലും താരമെത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ അതേക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു അദ്ദേഹം നടത്തിയത്. തനിക്കൊപ്പം അഭിനയിച്ചിരുന്നവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മിക്കവയും. അത്തരത്തിലുള്ള വേഷം ചെയ്തപ്പോള്‍ മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും അദ്ദേഹം അച്ഛന്‍ കഥാപാത്രമായി എത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോളത്തെ സിനിമകളില്‍ മിക്കപ്പോഴും അപ്പന്‍മാരുടെ സ്ഥാനം ചുവരുകളിലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കാണാന്‍ കൊള്ളാവുന്ന തരത്തിലാണ് അപ്പനെങ്കില്‍ സോമേട്ടന്റേയും സുകുമാരന്‍ ചേട്ടന്റേയുമൊക്കെ പടമാണ് വെക്കാറുള്ളത്. ഇടത്തരത്തിലുള്ള അപ്പനാണെങ്കില്‍ തന്നെപ്പോലുള്ളവരുടെ പടമായിരിക്കും വെക്കുന്നതെന്നും അദ്ദേഹം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അച്ഛന്‍ കഥാപാത്രങ്ങളെക്കുറിച്ച് വാചാലനായത്.

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയിലെത്തി അധികം വൈകുന്നതിനിടയില്‍ത്തന്നെ ഇവര്‍ക്കൊപ്പം ഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്‌നേഹമുള്ള ചേട്ടനായും ക്രൗര്യം നിറഞ്ഞ വില്ലനായുമൊക്കെ ഇവര്‍ക്കൊപ്പം സായ്കുമാറുമുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ചായിരുന്നു ഇവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ എടാപോടായെന്ന് വിളിക്കാനാവുമെന്നുള്ളതാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള ഗുണമെന്നും അദ്ദേഹം പറയുന്നു.

മക്കളുടെ കൂട്ടത്തില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്‍റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ ആള്‍ മോഹന്‍ലാലാണ്. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്.ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്‍റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.