പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ എല്ലാ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. കേരളത്തില്‍ പ്രേമം ഉണ്ടാക്കിയ മലര്‍ തരംഗമാണ് ഫിഡ എന്ന ചിത്രത്തിലൂടെ തെലുങ്കിലും സായ് തീര്‍ത്തത്. തുടര്‍ന്ന് താരത്തിന് നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും വളരെ സൂക്ഷിച്ച് മാത്രമാണ് ഓരോ ചിത്രവും ചെയ്യുന്നത്.

ഫിഡയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സായ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു മാള്‍ ഉദ്ഘാടനത്തോട് സായ് ‘നോ’ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വന്‍ പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു മാള്‍ അധികൃതര്‍ സായ് പല്ലവിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. എന്നാല്‍ താന്‍ വരില്ലെന്നും ഇത്രയും പ്രതിഫലം വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ഡോക്ടറാകാനായിരുന്നു താന്‍ ആഗ്രഹിച്ചത്. ഡോക്ടര്‍ സ്വപ്നങ്ങള്‍ക്കിടയിലെ ചെറിയൊരു ഭാഗം മാത്രമാണ് സിനിമ. സമൂഹത്തോട് ഏറെ പ്രതിബദ്ധതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ജോലിയാണ് ഡോക്ടര്‍. ഏതെങ്കിലും സ്‌കൂളോ അല്ലെങ്കില്‍ ആശുപത്രികളോ തുടങ്ങി എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യങ്ങളാണെങ്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ താന്‍ ഉദ്ഘാടനം ചെയ്യുമെന്നും സായ് പറഞ്ഞു.