മിഥുനം സിനിമയില്‍ രു പായയിൽ പൊതിഞ്ഞ് കാമുകൻ പെങ്ങളെ തട്ടികൊണ്ടു പോകുന്നതറിഞ്ഞ ആങ്ങളയുടെ ചിരിയാണ് മഞ്ജു പോയപ്പോൾ ദിലീപിനുണ്ടായതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ്  സജീവന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദിലീപിനെതിരെ ” ഉള്ള” തെളിവുകൾ ദുർബലപ്പെടുന്നുവോ?

ജാമ്യാപേക്ഷ തള്ളിയ വിധിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്രൂര കൃത്യത്തിന് ക്വട്ടേഷൻ കൊടുക്കാനുള്ള ദിലീപിന്റെ മോട്ടീവ് വ്യക്തമാക്കിയിരുന്നു. കോടതിവിധിയുടെ പാരഗ്രാഫ് 3 ലാണ് ഇക്കാര്യം ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു.

The petitioner herein is a prominent Malayalam cineartist, having acted in several films in the main role. Thevictim is an unmarried, well known cine actress,who hasseveral films to her credit. The petitioner herein had marrieda leading actress and a childwas born in the matrimonial
relationship.Subsequently,matrimonial disputes aroseintheir family, ultimately leading to a judicial separation. Thepetitioner herein suspected that, the victim herein,who was aclose friend of hiserstwhile wife, was instrumental in thedisruption of his matrimonial life.
To wreakallegedly conspired with
vengeance, hethe first accused, to abductthevictim and to take her nude photographs, on an offer that, thefirst accused would be paid Rupees One and Half Crores.
………
മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം തകർക്കാൻ കാരണക്കാരിയായി പ്രവർത്തിച്ചത് നടിയാണെന്നറിഞ്ഞപോൾ ഉണ്ടായ വൈരാഗ്യം . അതാണ് കുറ്റകൃത്യത്തിനുള്ള പ്രേരണ.

ഈ പോലീസ് ഭാഷ്യം ശരിയാകണമെങ്കിൽ വിവാഹ ബന്ധം തകർന്നതിൽ ദിലീപിനു അതിഗംഭീര വേദന തോന്നണം.
എന്നാൽ നഷ്ടപ്പെട്ട ഭാര്യയെ ഓർത്ത് നിരാശഭരിതനായി അയാൾ ജീവിതം തള്ളിനീക്കുന്നതായി പൊതു സമൂഹം കണ്ടീട്ടില്ല.
മറിച്ച് വീണത് വിദ്യയാക്കുന്ന ദിലീപിനെയാണ് നാം കണ്ടത്.
കാവ്യ എന്ന മറ്റൊരു നടിയെ ദിലീപ് അധികം വൈകാതെ തന്നെ വിവാഹം കഴിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാവ്യയെ വിവാഹം കഴിക്കാനായി ദിലീപ് കണ്ടെത്തിയ മാർഗ്ഗമാണ് വിവാഹമോചനമെന്നു വരെ ആളുകൾ വിശ്വസിക്കുന്നുണ്ട്.
(ഈ ധാരണ പൊതു സമൂഹത്തിൽ പ്രചരിച്ചതോടെയാണ് ആദ്യമായി ജനപ്രിയ നായകന്റെ ജനപ്രിയത ഇടിഞ്ഞത്.)

കല്യാണച്ചിലവിൽ നിന്നൊഴിവാകാൻ വേണ്ടി പെങ്ങളുടെ പ്രേമബന്ധത്തെ എതിർക്കുന്ന ഒരു ആങ്ങിളയുണ്ട്;
മിഥുനം എന്ന പ്രിയദർശൻ സിനിമയിൽ.
അവസാനം ഒരു പായയിൽ പൊതിഞ്ഞ് കാമുകൻ പെങ്ങളെ തട്ടികൊണ്ടു പോകുന്നതറിഞ്ഞ ആങ്ങിളയുടെ ഒരു ചിരിയുണ്ട്.
ആ ചിരിയാണ് മഞ്ജു പോയപ്പോൾ ദിലീപിനുണ്ടായത്.
പോരെങ്കിൽ ബോണസ്സായി മോളെയും കൂടെ കിട്ടി.
ഈ വിവാഹമോചനത്തിൽ എന്തെങ്കിലും വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിനല്ലേ?

മാത്രമല്ല ഇപ്പോൾ പോലീസ് കേസന്വേഷിച്ചന്വേഷിച്ച് ദിലീപിന്റെ മറ്റൊരു കല്യാണം വരെ കണ്ടെത്തിയിരിക്കുകയാണ്.

“വാസാംസി ജീർണ്ണാനി യഥാ വിഹായ ” എന്ന ഗീതാ വചനം പോലെ മുഷിഞ്ഞതു മാറ്റി പുതിയ ദേഹം തേടുന്ന ആത്മാവാണ് ദിലീപെങ്കിൽ ടിയാന് ഭാര്യ പോകുന്നതിൽ എന്താണ് വൈരാഗ്യം.

ആയതിനാൽ കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷൻ ഉയർത്തിയ ഈ വാദം ദുർബലമാണ്.
ദിലീപ് ക്വട്ടേഷൻ കൊടുത്തീട്ടുണ്ടെങ്കിൽ(?) motive വേറെ എന്തോ ആണ്.
അത് കണ്ടെത്തേണ്ടതുണ്ട്.
അൽപ്പം കൂടി ബലമുള്ള ഒരു ഊഹാപോഹമായിരുന്നു നടിയുമായുള്ള ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധം.
എന്നാൽ ഇരയായ പെൺകുട്ടി അതു “രേഖാമൂലം” നിഷേധിച്ചു .
“ഇന്നിന്ന കാരണങ്ങൾ മൂലം ദിലീപിന് എന്നോട് വൈരാഗ്യമുണ്ട് ” എന്ന് ഇര ഇനിയും തുറന്നു പറയാത്ത വിചിത്രമായ ഈ ഗൂഢാലോചന കേസ്സ് കോടതിയിൽ നിൽക്കണമെങ്കിൽ സാക്ഷാൽ ഡിങ്കൻ തന്നെ വിചാരിക്കണം.
മാഷാ ഡിങ്കാ…..