ലണ്ടൻ: ലോക ചരിത്രത്തിൽ സ്വന്തം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഇന്ദിരാജി തന്റെ ഓരോ തുള്ളി ചോരയും ഇന്ധ്യക്ക്‌ ശക്തിയും ഉര്ജ്ജവും പകർന്ന് നൽകിയെന്ന് സജീവ് ജോസഫ് എം എൽ എ.ഐ ഓ സി കേരള ചാപ്റ്റർ ഇപ്സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.

ഒക്ടോബർ 23നു വൈകുന്നേരം ഇപ്സ്വിച്ച് ലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ ഇരിക്കൂർ MLA അഡ്വ.സജീവ് ജോസഫ് ന്റെ മഹനീയ സാന്നിധ്യത്തിൽ ,റീജിയൺ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അധ്യക്ഷതയിലാണ് അനുസ്മരണ സമ്മേളനം നടന്നത് .റീജിയൺ സെക്രട്ടറി അഡ്വക്കേറ്റ് സി പി സൈജേഷ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.വിശിഷ്ടാതിഥിയായി പങ്കെടുത്ത MLA ശ്രീ സജീവ് ജോസഫ് യോഗം ഉത്ഘാടനം ചെയ്ത് ദീർഘമായി സംസാരിച്ചു.

ബഹുമാനപ്പെട്ട ടോമി മണവാളൻ അച്ഛൻ ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിട്ട് സംസാരിച്ചു. വളരെ കുറഞ്ഞ സമയക്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീമതി ഇന്ദിര പ്രിയദർശിനിയുടെ ഛായ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്താൻ എത്തിച്ചേർന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നീണ്ട നിര ദൃശ്യമായിരുന്നു. റീജിയണിന്റെ മുൻ പ്രസിഡന്റും,നാഷണൽ കമ്മിറ്റി അംഗവും അതിലേറെ സജീവ പ്രവർത്തകനുമായ കെ ജി ജയരാജ് ശ്രീമതി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചത് ഏവർക്കും ഹൃദ്യാനുഭവമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റീജിയൺ വൈസ് പ്രസിഡന്റ് നിഷ ജിനീഷ്,ജിജോ സെബാസ്റ്റ്യൻ,ട്രഷറർ ജിൻസ് തുരുത്തിയിൽ , നാഷണൽ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്,കമ്മിറ്റി അംഗങ്ങളായ ജിനീഷ് ലൂക്കാ,ജോൺസൺ സിറിയക്,നിഷ ജയരാജ് ,ബിജു ജോൺ ,മൊബീഷ് മുരളീധരൻ തുടങ്ങിയവർ അനുസ്മരണ ചടങ്ങിന് നേതൃത്വം വഹിച്ചു.

ശ്രീമതി ഇന്ദിരാഗാന്ധിയുടെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ എല്ലാവരോടും കെ ജി ജയരാജ് നന്ദി പ്രകാശിപ്പിച്ചു.