കൊച്ചി: ‘മോഹന്‍ലാല്‍’ സിനിമയ്ക്ക് തൃശൂര്‍ ജില്ലാകോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കി. തന്റെ കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ റിലീസ് കോടതി സ്റ്റേ ചെയ്‌തെത്. എന്നാല്‍ രവികുമാറിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
കേസ് വന്നതോടെ മഞ്ജു വാരിയര്‍ നായികയായ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ വിലക്ക് നീങ്ങിയതോടെ ചിത്രം വിഷുവിന് പ്രേക്ഷകരുടെ മുന്നിലെത്തും. യുവ നടനും പുതുമുഖ സംവിധായകനുമായ സാജിത് യഹിയയാണ് ചിത്രം ഒരുക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാര്‍ ആരോപിച്ചത്. കഥയുടെ അവകാശം നല്‍കാമെന്ന ഉറപ്പ് അണിയറപ്രവര്‍ത്തകര്‍ ലംഘിക്കുകയായിരുന്നുവെന്നും അതിന് ശേഷമാണ് കോടതിയെ സമീപിച്ചതെന്നും രവികുമാര്‍ പറഞ്ഞു. അതേ സമയം സിനിമ പകര്‍പ്പവകാശലംഘനം നടന്നിട്ടില്ലെന്ന് സംവിധായകനായ സാജിദ് യഹിയ വ്യക്തമാക്കി.
Leave a Reply