സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരനായ സാലിയുടെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷപ്പെട്ടത് ഒരു ഫോണ്‍വിളിയിലാണ്. ദുബായിലെ മുഹൈസിലാണ് സാലിയും കുടുംബവും താമസിക്കുന്നത്. രാത്രി ജോലിക്കു ശേഷം തിരികെ വരുന്ന സുഹൃത്തിന്റെ ഫോണ്‍വിളിയെ നന്ദിയോടെ ഓര്‍ക്കുകയാണ് സാലി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സാലിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ അനീസ് രാത്രി രണ്ടു മണിക്കു ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ സാലിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തീയും പുകയും കണ്ടു. ഇതേ തുടര്‍ന്ന് അനീസ് സാലിയെ ഫോണ്‍ വിളിച്ചു. ‘നീ താമസിക്കുന്ന കെട്ടിടത്തിനു താഴെ വലിയ ജനക്കൂട്ടവും ആംബലുന്‍സും ഉണ്ട്. നീ ഇപ്പോള്‍ എവിടെയാണ് ?’
അനീസിന്റെ ഫോണ്‍ സന്ദേശം ലഭിച്ച സാലി എഴുന്നേറ്റ് കെട്ടിടത്തിന്റെ താഴെക്ക് നോക്കി. വലിയ ജനക്കൂട്ടം മുകളിലേക്ക് നോക്കി നില്‍കുന്ന കണ്ട സാലി അപകടം മണത്തു. ഉടന്‍ തന്നെ ഉറങ്ങികിടന്ന ഭാര്യയേയും മൂന്നു മക്കളെയും വിളിച്ചു ഉണര്‍ത്തി താഴെ ഇറങ്ങാനായി ശ്രമിച്ചു. പക്ഷേ വാതില്‍ തുറന്നപ്പോള്‍ കറുത്ത പുക കാരണം പുറത്ത് ഇറങ്ങാന്‍ സാധിച്ചില്ല.
മരണത്തിനും ജീവനും ഇടയില്‍ ആളുകളുടെ സഹായം തേടി സാലിയും കുടുംബവും ബാല്‍ക്കണിയില്‍ അഭയം പ്രാപിച്ചു. താഴെകൂടി നില്‍ക്കുന്ന ജനക്കൂട്ടത്തോടെ രക്ഷിക്കാനായി അപേക്ഷിച്ചു. അവരില്‍ പലരും സാലിയെയും കുടുംബത്തെയും സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നിട്ടും കുട്ടികള്‍ പേടിച്ച് കരഞ്ഞു.
അല്പസമയത്തിനു ശേഷം അടഞ്ഞ വാതില്‍ തള്ളി തുറന്ന് വന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനാണ് സാലിയേയും കുടുംബത്തെയും രക്ഷിച്ചത്. തന്നെ പിന്തുടരാന്‍ നിര്‍ദേശം നല്‍കിയ ശേഷം അയാള്‍ തങ്ങളെയും കൂട്ടി ഇരുളിനെ വകഞ്ഞു മാറ്റി പുകയിലൂടെ നടന്ന് താഴെ എത്തിയതായി സാലി ഓര്‍ക്കുന്നു.
Leave a Reply