നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ ദിലീപിന്റെ നീതിക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയവരില്‍ പ്രധാനിയാണ് സലിം ഇന്ത്യ. ദിലീപ് അനുകൂല തരംഗങ്ങള്‍ക്ക് കാരണമായവരില്‍ സലിം ഇന്ത്യയ്ക്കും വലിയ പങ്കുണ്ട്. സത്യം തെളിയിക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം അനുഷ്ഠിക്കുകയും, പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. പിന്നീട് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപ് കുറ്റവാളിയല്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. പ്രമുഖ സിനിമ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കുടുതല്‍ കാര്യങ്ങളും, നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ കാഴ്ചപ്പാടുകളും സലിം ഇന്ത്യ പങ്കുവെച്ചു.

ഒരേ ജില്ലക്കാർ ആയിരുന്നതുകൊണ്ട് ദിലീപിനെ കാണുകയോ നടിയുമായി സംസാരിക്കുകയോ ചെയ്തിരുന്നോ 

കേരള സാഹിത്യ അക്കാദമിയുടെ തിരുമുറ്റത്ത് മലയാളത്തിലെ മഹതികളും മഹാന്മാരുമായ എഴുത്തുകാരുടെ കണ്‍മുന്നില്‍ ഓടിക്കളിച്ചു വളര്‍ന്ന ഒരു ബാല്യം നടിക്കുണ്ട്. കൊച്ചുനാള്‍ തൊട്ടേ പ്രതിഭയുടെ പൊന്‍തിളക്കം നടിയില്‍ പ്രകടമായിരുന്നു. വളര്‍ന്നപ്പോള്‍ അഭിനേത്രി എന്ന നിലയില്‍ നടി ദക്ഷിണേന്ത്യ കീഴടക്കി. ദിലീപിനോടൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിച്ച ഗാനരംഗങ്ങള്‍ ചേതോഹരം, നടിയെ കണ്ടു സംസാരിക്കുന്നതിന് നിയമപരമായ ചില പ്രശ്‌നങ്ങളുണ്ട്. ഞാനിന്ന് പരക്കെ അറിയപ്പെടുന്നത് ഒരു ദിലീപ് ഭക്തനായിട്ടാണ്. സ്‌നേഹപൂര്‍വം സംസാരിക്കാന്‍ അരികിലെത്തുന്ന ഞാന്‍ നടിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചു എന്ന ദുര്‍വ്യാഖ്യാനമുണ്ടായാല്‍ പണിപാളും.

ആദ്യം തൊട്ടേ ദിലീപിന് വേണ്ടി മുറവിളി കൂട്ടിയത് നിങ്ങൾ ആയിരുന്നു ഇതിനു നടിയോട് എന്ത് പ്രായച്ഛിത്തം ചെയ്യും 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞാന്‍ ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ നടിക്കു സമ്മതമാണെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാം. പ്രായശ്ചിത്തമായിട്ടല്ല, ഒരു ജീവിതപങ്കാളി ആവശ്യമുള്ളതുകൊണ്ട്.

ദിലീപിനെ  ഇത്രയും വിശ്വസിക്കാന്‍ കാരണം എന്ത്, കൈയിൽ തെളിവ് ഉണ്ടോ…

കാരണങ്ങള്‍ നിരവധിയാണ്. ഒരു കാരണം ജയില്‍ സന്ദര്‍ശനസമയത്ത് അധികാരികള്‍ കേള്‍ക്കെ ഞാന്‍ ദിലീപിനോടുതന്നെ പറഞ്ഞിരുന്നു. മഞ്ജു വാരിയര്‍ ഒരു മാതൃകാ വനിതയാണ്. കേരളത്തിലെ എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്ന ഉത്തമ വ്യക്തിത്വത്തിനുടമ. മഞ്ജുവില്‍ സ്‌നേഹനിധിയായ ഒരമ്മയുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? മഞ്ജു പാവപ്പെട്ട ഒരു കുട്ടിക്ക് ഒരു വീട് വച്ചുകൊടുക്കുക പോലും ചെയ്തു. അത്രയ്ക്ക് മഹത്വമേറിയതാണ് അവരുടെ വ്യക്തിത്വം. എന്നിട്ടും ആ നല്ല നമ്മയുടെ കൂടെ പോകാതെ മഞ്ജുവും ദിലീപും പിരിഞ്ഞപ്പോള്‍ മീനാക്ഷി ദിലീപിനോടൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. അതിന്റെ അര്‍ത്ഥം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു മാതൃകാ പുരുഷന്‍ ദിലീപില്‍ ഉണ്ടെന്നാണ്. സ്‌നേഹമുള്ള ഒരച്ഛന്‍. സ്‌നേഹമുള്ള ഒരു മകന്‍. സ്‌നേഹമുള്ള ഒരു ഭര്‍ത്താവ്. ഈ വ്യക്തിത്വങ്ങളെല്ലാം സമഞ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്നു ദിലീപില്‍.
ദിലീപ് നിരപരാധിയാണെന്നതിനുള്ള തെളിവുകള്‍. അത് ഞാന്‍ കോടതിയില്‍ വെളിപ്പെടത്തും. ഒടുവിൽ ദിലീപ് ശിക്ഷിക്കപ്പെടില്ല. പെട്ടാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നും സലിം ഇന്ത്യ പറയുന്നു