പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഉൾപ്പെടുത്തി സാലിസ്ബറി മലയാളി അസ്സോസിയേഷന് നവ നേതൃത്വം; ഷിബുജോൺ, ഡിനു ഓലിക്കൽ, ഷാൽമോൻ തുടങ്ങിയവർ നയിക്കും

പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഉൾപ്പെടുത്തി സാലിസ്ബറി മലയാളി അസ്സോസിയേഷന് നവ നേതൃത്വം; ഷിബുജോൺ, ഡിനു ഓലിക്കൽ, ഷാൽമോൻ തുടങ്ങിയവർ നയിക്കും
April 20 06:13 2021 Print This Article

സുജു ജോസഫ്

സാലിസ്ബറി: പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുൾപ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷൻ 2021 -23 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ഷിബു ജോൺ പ്രസിഡന്റായും ഡിനു ഓലിക്കൽ സെക്രട്ടറിയായും ഷാൽമോൻ പങ്കെത് ട്രഷററായുമുള്ള ഭരണസമിതിയാകും സംഘടനയ്ക്ക് നേതൃത്വം നൽകുക.

മാർച്ച് 27ശനിയാഴ്ച നടന്ന സൂം വഴി നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പും നടന്നത്. സംഘടനയുടെ രക്ഷാധികാരിയായി ശ്രീ ജോസ് കെ ആന്റണിയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി രാജി ബിജുവും ജോയിന്റ് സെക്രട്ടറിയായി നിധി ജയ്‌വിനും ജോയിന്റ് ട്രഷററായി ജ്യോതിഷ് ജോസും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിർവ്വാഹക സമിതിയംഗങ്ങളായി കുര്യാച്ചൻ സെബാസ്റ്റ്യൻ , മേഴ്‌സി സജീഷ്, ജിനോയെസ് കിഴക്കേപ്പറമ്പിൽ, എം പി പദ് മരാജ്, സുജു ജോസഫ് തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. യുക്മ പ്രതിനിധികളായി സുജു ജോസഫ്, എം പി പദ് മരാജ്, ഡിനു ഓലിക്കൽ എന്നിവരെയും പൊതുയോഗം ചുമതലപ്പെടുത്തി.

കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ച് മാർച്ച് 27 ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുൻ പ്രസിഡന്റ് സുജു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മേഴ്‌സി സജീഷും ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ എം പി പദ്മരാജും അവതരിപ്പിച്ചു. പൊതുയോഗത്തിന് ശ്രീമതി സിൽവി ജോസ് സ്വാഗതവും ശ്രീ ജോബിൻ ജോസ് നന്ദിയും രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ചുമതലകൾ എം പി പദ്മരാജന്റെ നേതൃത്വത്തിലായിരുന്നു നടന്നത്.

കോവിഡ് നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും മുതിർന്നവർക്കും കുട്ടികൾക്കും കലാ കായിക രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് ഷിബു ജോൺ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles