തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായെത്തിയ ടോക്ക് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററില്‍ ഒരാള്‍ എഴുതിയ കുറിപ്പ് സല്‍മാന് മുന്‍പില്‍ അര്‍ബാസ് വായിച്ചു.

അതില്‍ അയാള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ… ‘ഹേ ഭീരു നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അറിയാം നിങ്ങള്‍ക്ക് ദുബായില്‍ നൂര്‍ എന്ന പേരില്‍ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?”

  18 കോ​ടി​യു​ടെ മ​രു​ന്നി​ന് കാ​ത്തു​നി​ന്നി​ല്ല; വെ​ന്‍റി​ലേ​റ്റ​റിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇമ്രാൻ മടങ്ങി ​വേ​ദ​ന​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക്

ഈ പരാമര്‍ശത്തോടുള്ള സല്‍മാന്‍ ഖാന്റെ പ്രതികരണം;

”ആളുകള്‍ക്ക് എല്ലാം അറിയാം. ഈ അബദ്ധങ്ങള്‍ ആരാണ് എഴുതിയതെന്നും എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും എനിക്കറിയല്ല. ഈ വ്യക്തി വിചാരിക്കുന്നത് ഞാന്‍ മറുപടി നല്‍കുന്നതിലൂടെ അയാളെ പരിഗണിക്കുമെന്നാണോ…. സഹോദരാ എനിക്ക് ഭാര്യയില്ല. ഞാന്‍ ജീവിക്കുന്നത് ഇന്ത്യയില്‍, ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍. ഞാന്‍ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അര്‍ഹിക്കുന്നില്ല.