കാമുകനുമായി ചേര്‍ന്ന് ആരുമറിയാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോഫിയ
വിഷാദ രോഗത്തിന് അടിമ…….. പലപ്പോഴും അസാധാരണ രീതിയില്‍ പെരുമാറുന്ന സോഫിയ ഇപ്പോള്‍ ജയിലിലെ മനോരോഗ വിദഗ്ധന്റെ ചികിത്സയിലാണ്. പലപ്പോഴും സെല്ലിലിരുന്ന് കരയുകയും പിച്ചുംപേയും പറയുകയും ചെയ്യുന്ന സോഫിയ പതിയെ വിഷാദേരാഗത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്ന് അവരെ അടുത്തിടെ സന്ദര്‍ശിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ പറയുന്നു. എന്നാല്‍ അരുണിന്റെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവില്ല.
2015 ഒക്ടോബര്‍ 14 നു രാവിലെയായിരുന്നു പുനലൂര്‍ സ്വദേശിയും യു എ ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ (33) മെല്‍ബണിലെ എപ്പിങ്ങിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് എല്ലാവരും കരുതിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ പോലീസിനെ അറിയിച്ചത്.
ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പോലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്. മെല്‍ബണിലെ നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം സാമിന്റെ മൃതദേഹം സ്വദേശമായ കൊല്ലം പുനലൂരില്‍ കൊണ്ടുപോയി അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു.
സാമിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇതൊരു കൊലപാതകമാണെന്ന് സംശയം തോന്നിയ വിക്ടോറിയ പോലീസ് രഹസ്യമായി അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഓസ്‌ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.
ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ സോഫിയുടെ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.
ഓസ്‌ട്രേലിയയിലേക്ക് ഭര്‍ത്താവിനെയും പിന്നാലെ കാമുകനെയും കൊണ്ടുവന്നത് തടവുശിക്ഷ ലഭിച്ച വിവാദനായിക സോഫിയ തന്നെയായിരുന്നു. പ്രണയത്തെ തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കി സാമുമായി വിവാഹം കഴിച്ച സോഫിയ ദാമ്പത്യം തുടരുന്നതിനിടയില്‍ തന്നെ പഠനകാലത്തെ പഴയ പ്രണയത്തിലെ നായകനെയും വിടാന്‍ തയ്യാറായില്ല. ഒടുവില്‍ ഇരുവരേയൂം വിദേശത്ത് എത്തിച്ച് പ്രശ്‌നം തീര്‍ത്തു.
മാര്‍ച്ച് 23 നായിരുന്നു സാമുമായി സോഫിയയുടെ വിവാഹം നടന്നത്. വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് സോഫിയ പറഞ്ഞതോടെയായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് മെല്‍ബണിലായിരുന്ന സോഫിയ സാമിനെ അവിടേക്ക് കൊണ്ടുപോകുകയായിരുന്നു. മെല്‍ബണിലെ യു.എ.ഇ. എക്‌സേഞ്ചില്‍ മാനേജരായി ജോലിക്കുകയറിയ സാമിനൊപ്പം പലതവണ സോഫിയ നാട്ടില്‍ വരികയും വീട്ടുകാരുമായി അടുപ്പത്തില്‍ ഇടപെടുകയും ചെയ്തു. ഇതിനിടയിലാണ് സോഫിയയുടെ കോട്ടയത്തെ പഠനകാലം മുതല്‍ കാമുകനായിരുന്നു അരുണുമായുള്ള സ്‌നേഹബന്ധം പൊടിതട്ടിയെടുത്തതും. അരുണിനെ മെല്‍ബണില്‍ കൊണ്ടുപോയതും സോഫിയയായിരുന്നു.
2015 ഒക്‌ടോബറിലായിരുന്നു സാമിനെ എപിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം സോഫിയയാണ് വിളിച്ചുപറഞ്ഞത്. ഹൃദയാഘാതം ആയിരുന്നു മരണകാരണമെന്നാണ് പറഞ്ഞത്. പത്തു ദിവസം കഴിഞ്ഞ് മൃതദേഹത്തോടൊപ്പം സോഫിയയും നാട്ടിലെത്തി. ഒരാഴ്ച കഴിഞ്ഞ സോഫിയയും മകനും തിരികെ മെല്‍ബണിലേക്ക് പോയി. സാമിന്റെ മരണശേഷം രഹസ്യമായി നിരീക്ഷിച്ച ഓസ്‌ട്രേലിയന്‍ പോലീസാണ് സോഫിയയെയും കാമുകന്‍ അരുണിനെയും പിടികൂടിയത്. 35 കാരനായ സാമിനെ സോഫിയയും അരുണും ചേര്‍ന്ന് ഓറഞ്ചു ജ്യൂസില്‍ സയനൈഡ് ചേര്‍ത്തു നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഓസ്‌ട്രേലിയന്‍ പോലീസ് കണ്ടെത്തിയത്. സാമിനെ വിദഗ്ദ്ധമായി സോഫിയ കൊലപ്പെടുത്തുകയാണെന്ന് വ്യക്തമായ തെളിവുകള്‍ കിട്ടിയതിന് പിന്നാലെ സോഫിയ അറസ്റ്റിലാകുകയായിരുന്നു.
ഇരുവരും ചേര്‍ന്നാണ് കൊല നടത്തിയതെന്നും കൃത്യമായി നിര്‍ണ്ണയിക്കുന്ന സോഫിയയുടെ ചില ഡയറിക്കുറിപ്പുകള്‍ ഓസ്‌ട്രേലിയന്‍ പോലീസ് പുറത്തുവിട്ടിരുന്നു. നിനക്കുവേണ്ടി ഞാന്‍ കാത്തിരിക്കുക ആണെന്നും എനിക്കു നിന്റേതാകണമെന്നും നിന്റെ കൈകളില്‍ ഉറങ്ങണമെന്നും സോഫിയ 2013 ഫെബ്രുവരിയില്‍ കുറിച്ചിരുന്നു.
മാര്‍ച്ചില്‍ കുറിച്ചിരിക്കുന്നത് ഞാനിത്ര ക്രൂരയും കൗശലക്കാരിയുമാകാന്‍ കാരണം നീയാണെന്ന് കാമുകന്‍ അരുണിനെ ലക്ഷ്യമാക്കി പറയുന്നുണ്ട്. നീയാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നും എന്നെ ഇത്ര ചീത്തയാക്കിയതെന്നും അതില്‍ വ്യക്തമാകുന്നു. ഏപ്രിലിലെ കുറിപ്പില്‍ നിന്റേതാകുകയാണ് എന്റെ ലക്ഷ്യമെന്നും നമ്മള്‍ ചെയ്യാന്‍ പോകുന്നതിന് നല്ല പഌനിംഗ് വേണമെന്നും പറഞ്ഞിട്ടുണ്ട്. മരിക്കും മുമ്ബ് ലീവിന് നാട്ടില്‍ എത്തിയപ്പോള്‍ താന്‍ മരണപ്പെട്ടേക്കുമെന്നതിന്റെ സൂചന സാം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയിരുന്നു.
അരുണിന് സോഫിയെ കൂടാതെ മറ്റൊരു കാമുകിയും ഉണ്ടായിരുന്നു. വിദേശ മലയാളിയാ ഈ യുവതിയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാഗ്ദാനം നല്കിയിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍ പോലീസിന് വിവരം നല്കി. സോഫിയ ഇക്കാര്യം അറിഞ്ഞത് ചോദ്യം ചെയ്യലിനിടെ ആയിരുന്നു. ഇതോടെ തകര്‍ന്നുപോയ സോഫിയ അരുണിനെതിരേ മൊഴി നല്‍കുകയായിരുന്നു.
കേസില്‍ സോഫിയയെയും കാമുകനെയും കുരുക്കാന്‍ പോലീസ് സ്വീകരിച്ചത് കൊലയാളികള്‍ നടത്തിയതിനെക്കാള്‍ ആസൂത്രിതമായു പോലീസിന്റെ നീക്കങ്ങളായിരുന്നു. ഇടയ്ക്ക് മരണത്തെക്കുറിച്ച് അറിയാന്‍ സോഫിയെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. അന്ന് മരണത്തില്‍ യാതൊരു സംശയവുമില്ലാത്ത പോലെയായിരുന്നു ഇവരോട് ഇടപ്പെട്ടത്.
മരണത്തില്‍ കാര്യമായ അന്വേഷണം നടത്തുന്ന കാര്യം സോഫിയോട് പറഞ്ഞതുമില്ല. ഇതിനിടെ, സാമുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍നിന്ന് സോഫി മാറിയതായി പോലീസിന് വിവരം ലഭിച്ചു. മുമ്പ് താമസിച്ചിടത്തുനിന്നും മാറി അരുണിനൊപ്പം സോഫിയെ കണ്ടതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതോടെ സോഫിക്കുമേലുള്ള നിരീക്ഷണം വര്‍ധിപ്പിച്ചു.
സോഫിയും അരുണും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. സാമിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം ഇതിനിടെ പിന്‍വലിക്കുകയും ചെയ്തിരുന്നു. സാം സോഫി ബന്ധത്തിന്റെ ഇഴയടുപ്പം അറിയാന്‍ ഓസ്‌ട്രേലിയന്‍ പോലീസ് സാമിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ അവധിക്കാലത്ത് സാം നാട്ടിലെത്തിയപ്പോള്‍ സോഫിയുടെ വഴിവിട്ട പോക്കിനെക്കുറിച്ച് അടുത്ത ബന്ധുക്കള്‍ക്ക് സൂചന നല്കിയിരുന്നു. താന്‍ കൊല്ലപ്പെട്ടേക്കാമെന്നു സാം പറഞ്ഞ കാര്യം ബന്ധുക്കള്‍ പോലീസിന് ധരിപ്പിച്ചതോടെ കാര്യങ്ങള്‍ പിന്നീട് എളുപ്പമായി.
ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്തു നല്‍കിയായിരുന്നു സാമിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ അരുണ്‍ കമലാസനന് 27 വര്‍ഷം കഠിനതടവും സോഫിയയ്ക്ക് 22 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പതിനെട്ട് വര്‍ഷം കഴിയാതെ സോഫിയയ്ക്ക് പരോള്‍ പോലും ലഭിക്കില്ല. ഓസ്‌ട്രേലിയന്‍ ജയിലില്‍ കഴിയുന്ന സോഫിയയെ കാണാന്‍ ഇപ്പോള്‍ ബന്ധുക്കള്‍ പോലും എത്താറില്ല. അരുണിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഭാര്യ ബന്ധം വേര്‍പ്പെടുത്തി പോയി. ജയിലില്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്.<
Leave a Reply