യുകെയിലെ ബോൺ മൗത്ത്‌ – പൂൾ ആസ്ഥാനമായി പുതിയതായി രൂപം പ്രാപിച്ച കലാ സാംസ്‌കാരിക സംഘടനയായ “സമാന്തര യുകെ” യ്ക്ക് ജന ഹൃദ്യയങ്ങളുടെ ഉജ്വല സ്വീകരണം .

പ്രൗഢ ഗംഭീരമായ ,ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കത്തോടെയാണ് “സമാന്തര യുകെ “കലാ -സാംസ്‌കാരിക രംഗത്തേയ്ക്ക് തൻെറ കന്നി പ്രവേശനത്തിന് ആരംഭം കുറിച്ചത് .

ഈ മാസം പതിനഞ്ചാം തീയതി പൂളിലെ “ബ്രോഡ്‌സ്‌റ്റോൺ വാർ മെമ്മോറിയൽ ഹോം “ഹാളിൽ , വിശിഷ്ഠാതിഥികൾ -സമീക്ഷ ദേശീയ പ്രസിഡന്റ് ശ്രീമതി സ്വപ്‌നാ പ്രവീൺ ,മലയാളം മിഷൻ ദേശീയപ്രസിഡന്റ് , എബ്രഹാം കുര്യൻ , “സമാന്തര യുകെ ” സെക്രട്ടറി നോബിൾ തെക്കെമുറി , സമാന്തര യുകെ പ്രസിഡന്റ് പോളി മാഞ്ഞൂരാൻ തുടങ്ങിയവർ വലിയ ഒരു സദസ്സിനെ സാക്ഷ്യപ്പെടുത്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ആഘോഷച്ചടങ്ങിൽ ശ്രീമതി സ്വപ്ന പ്രവീണും എബ്രഹാം കുര്യനും “സമാന്തര യുകെ ” യുടെ പ്രവേശനത്തെ ശ്ലാഘിച്ചു കൊണ്ട് ഓണാഘോഷങ്ങൾക്ക് സമകാലീനലോകത്ത് ഇന്നുള്ള പ്രസക്തിയെക്കുറിച്ച് സംസാരിച്ചു .

തിരുവോണത്തിൻെറ മാഹാത്മ്യത്തെയും അതിൻെറ സാരാംശത്തെയും കുറിച്ച് നമ്മുടെ ജനം ബോധവാന്മാരാകേണ്ടതിൻെറ ആവശ്യകതയെയും കുറിച്ച് ശ്രീമതി സ്വപ്‌നാ പ്രവീൺ തൻെറ പ്രഭാഷണത്തിൽ പറഞ്ഞു .ശ്രേഷ്ഠഭാഷയായ മലയാളത്തിൻെറ ഇന്നത്തെ അപചയത്തെക്കുറിച്ചും അത് ഇന്ന് നേരിടുന്ന വെല്ലുവിളികളെ ചെറുത്ത് തോല്പിക്കാൻ പുതിയ തലമുറ മുന്നോട്ടു കടന്നു വരണമെന്ന് എബ്രഹാം കുര്യൻ തൻെറ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു .

പ്രസിഡന്റ് പോളി മാഞ്ഞൂരാൻ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത് വരവേറ്റ യോഗത്തിൽ സെക്രട്ടറി നോബിൾ തെക്കെമുറി ജീവിതത്തിൻെറ പടിവാതിക്കൽ കടന്നു വരുന്ന തിരുനാൾ ആഘോഷങ്ങൾ സ്വയം തങ്ങളുടെ ജീവിതത്തെ അപഗ്രഥനം ചെയ്യുന്നതിനുള്ള വേദികളാണെന്ന് തൻെറ പ്രസംഗത്തിൽ പറഞ്ഞു .

മഹാബലി തമ്പുരാൻെറ ചമയത്തിൽ വേദിയിൽ എത്തിയ ട്രഷറർ റെജി കുഞ്ഞാപ്പിയെ വാദ്യമേള ആഘോഷങ്ങളോടെ ജനം നിറഞ്ഞ കരഘോഷങ്ങളോടെ സ്വീകരിച്ചു .അദ്ദേഹം മഹത്തായ ഓണസന്ദേശം നൽകി ജനത്തെ അഭിസംബോധന ചെയ്തു .

യുകെയുടെ ദേശീയ പ്രസിഡന്റ് ശ്രീ മനോജ് പിള്ള , D .K .C പ്രസിഡന്റ് സോണി കുര്യൻ , DMA പ്രതിനിധി ശ്രീ ലൂയികുട്ടി , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . സാമൂഹ്യ പ്രവർത്തകനും , DKC – യുടെ സജീവ പ്രവർത്തകനുമായ ഡാന്റോ പോൾ , കലാസാംസ്കാരിക രംഗത്തെ ഈ പുതിയ സംരഭത്തിന് നന്മകൾ നേർന്നു . “സമാന്തര യുകെ ” യുടെ ഈ ആഘോഷപരിപാടികൾ മത നിരപേക്ഷതയുടെ ഉദാത്ത മാതൃകയാണെന്ന് ഡാന്റോ പോൾ അഭിപ്രായപ്പെട്ടു .സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വ്യക്തിത്വങ്ങൾ ആഘോഷപരിപാടികൾക്ക് നിറസാന്നിധ്യമായിരുന്നു . അറിയപ്പെടുന്ന പ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും വേദിയിൽ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികൾ ഏറെ ആസ്വാദജനകമായിരുന്നു .അറിയപ്പെടുന്ന ചിത്രകാരനും കലാകാരനുമായ ബോബിച്ചൻ അഗസ്റ്റിൻ രൂപകല്പന ചെയ്ത അത്തപ്പൂക്കളം സദസിൻെറ പ്രശംസ പിടിച്ചുപറ്റി . കലാ സാസ്കാരിക പരിപാടികൾക്ക് അനുബന്ധമായി നടത്തപ്പെട്ട വിഭവസമൃദ്ധമായ ഓണസദ്യയും വടം വലിയും ആഘോഷങ്ങൾക്ക് ഏറെ ചാരുത പകർന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോബിൾ തെക്കെമുറി സെക്രട്ടറി ആയ നേതൃത്വ നിരകളിലെ അംഗങ്ങളായ റെജി കുഞ്ഞാപ്പി ,പോൾ മാഞ്ഞൂരാൻ, ജിൻസ് ജോൺ ,ജിബു ,റെന്നി ക്ലിറ്റസ് ,പ്രസാദ് ഓഴയ്ക്കൽ , ടോം ജോസ് , കർമ്മ- പരിപാടികൾക്ക് കൃത്യമായ ഏകോപനം നിർവഹിച്ചു . സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവും ഫോട്ടോ ഗ്രാഫറുമായ ജിജു നായർ ഛായാഗ്രഹണ നിർവ്വഹണത്തിന് നേതൃത്വം നൽകി .