കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണില്‍ കഴിയുകയാണ്. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്കും ആരാധനാലയങ്ങളിലെ മതപരമായ പ്രാര്‍ത്ഥനകള്‍ക്കുമെല്ലാം സംസ്ഥാനം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക് ഡൗണ്‍ നാലാം ഘട്ട ഇളവുകളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍. കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലധികം മഹല്ല് ജമാഅത്തുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയാണിത്.

പള്ളികളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരാധന നടത്താമെന്നും കത്തില്‍ ഉറപ്പു നല്‍കുന്നു. മസ്ജിദുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പക്ഷം പള്ളി കമ്മിറ്റികള്‍ പാലിക്കേണ്ട പതിനൊന്ന് നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.