കവന്‍ട്രി, സൗത്ത്ഹാള്‍, ഓക്സ്ഫോര്‍ഡ് എന്നിവടങ്ങളിലായി ജൂണ്‍പതിനാലിനും പതിനഞ്ചിനുമായി നടക്കുന്ന റീജ്യണല്‍ യോഗങ്ങളില്‍ സമീക്ഷയുടെ എല്ലാ അംഗങ്ങളും ഭാരവാഹികളും പങ്കെടുത്ത് വിജയിപ്പിക്കണം എന്ന് സമീക്ഷ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്ക് കവന്‍ട്രി ഇന്ത്യന്‍ കമ്മ്യുണിറ്റി സെന്ററിലും, ആറ് മണിക്ക് സൗത്ത് ഹാള്‍ ടൗണ്‍ ഹാളിലുമാണ് റീജിയണല്‍ യോഗങ്ങള്‍ നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ദേശീയ സെക്രട്ടറി സ: ഹര്‍സെവ് ബെയിന്‍സ് മൂന്ന് യോഗങ്ങള്‍ക്കും നേതൃത്വം നല്‍കും. യു.കെയില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ.സി ,ഐഡബ്ള്യുഎ, സമീക്ഷ എന്നിവയടക്കമുള്ള സാംസ്‌കാരിക സംഘടനകള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ട ഭാവി പരിപാടികളെ കുറിച്ച് എം.എ ബേബി വിശദീകരിക്കും.