പൂൾ : സെപ്റ്റംബർ 7,8 തീയതികളിൽ വെംബ്ളി ലണ്ടനിൽ ചേരുന്ന “സമീക്ഷ” ബ്രിട്ടണിന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി, ബ്രിട്ടനിലെ വിവിധ സമീക്ഷ യൂണിറ്റുകളുടെ ബ്രാഞ്ച് സമ്മേളനങ്ങൾക്കു പൂളിൽ തുടക്കം കുറിച്ചു . സമീക്ഷ യൂണിറ്റ് അദ്യക്ഷൻ പോളി മാഞ്ഞൂരാന്റെ അധ്യക്ഷതയിൽ ചേർന്ന ബ്രാഞ്ച് സമ്മേളനത്തിൽ സമീക്ഷ ദേശീയ സമിതി സെക്രട്ടറി സ്വപ്ന പ്രവീൺ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു . സമ്മേളനത്തിൽ ബേബി പ്രസാദ്‌ പ്രവർത്തന റിപ്പോർട്ടും സ്വപ്ന പ്രവീൺ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു . സമകാലീന സാംസ്‌കാരിക പ്രവർത്തനങ്ങൾ ചർച്ച ചെയ്തതോടൊപ്പം കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന സാംസകാരിക പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ സമ്മേളനത്തിൽ വിവിധ പ്രവർത്തകർ പങ്കു വെച്ചു .പൂളിലെ സമീക്ഷ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുവാൻ പോളി മാഞ്ഞൂരാൻ പ്രസിഡണ്ടായും നോബിൾ തെക്കേമുറി സെക്രെട്ടറിയുമായ കമ്മിറ്റിയെ ബ്രാഞ്ച് സമ്മേളനം തിരഞ്ഞെടുത്തു . കൂടാതെ ജിജു സാലിസ്ബറി വൈസ് പ്രസിഡന്റ്‌ ആയും റെജി കുഞ്ഞാപ്പി ജോയിന്റ് സെക്രട്ടറി ആയും സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു .സമീക്ഷ ബ്രിട്ടണിന്റെ ദേശീയ സമ്മേളന വിജയിപ്പിക്കേണ്ടആവശ്യകത ദേശീയ സെക്രട്ടറി സംഘടന റിപ്പോർട്ടിൽ ഊന്നി പറയുകയും ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 8ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേക്കു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബർ 7ന് നടക്കുന്ന പൊതുയോഗത്തിലും സുനിൽ p ഇളയിടം നയിക്കുന്ന സാംസ്ക്കാരിക സെമിനാറിലും പങ്ങെടുക്കാൻ പ്രവർത്തകരെ എത്തിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവാൻ സമീക്ഷ ദേശീയ സമിതി അംഗം ബേബി പ്രസാദ്‌ ആശസ പ്രസംഗത്തിൽ പ്രവര്ത്തകരെ ഓർമ പെടുത്തി . ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ആദ്യ ബ്രാഞ്ച് സമ്മേളനം ചർച്ചകൾ കൊണ്ടും സംഘാടനം കൊണ്ടും വൻപിച്ച വിജയമാക്കിയ പൂളിലെ സമീക്ഷ പ്രവര്ത്തകരെ ദേശീയ സമിതി അഭിനന്ദിച്ചു . ദേശീയ സമ്മേളനത്തിന്റെ ഭാഗമായ മറ്റ് ബ്രാഞ്ച് സമ്മേളനങ്ങൾ ദേശീയ സമിതി തീരുമാനിച്ച പ്രകാരം നടക്കുമെന്നുംദേശീയ സെക്രട്ടറി സമ്മേളനത്തിൽ അറിയിച്ചു . ലണ്ടൻ ഈസ്റ്റ്‌ ഹാം സമ്മേളനവും ഗ്ലോഷേർഷിർ സമ്മേളനവും ഞായറാഴ്ച (23 ജൂൺ )ചേരുമെന്നും ദേശീയ സമിതി അംഗങ്ങൾ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്നും സമീക്ഷ ദേശീയ സമിതി പത്ര കുറിപ്പിലൂടെ അറിയിച്ചു .