ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ഈ വർഷത്തെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട് ഹീത്രൂ സെൻട്രൽ ബ്രാഞ്ചിന്റെ സമ്മേളനം 25-07-21(ഞായറാഴ്ച) നടന്നു. പ്രസ്തുത യോഗത്തിൽ ദേശീയ പ്രസിഡന്റ് സ. സ്വപ്ന പ്രവീൺ, സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി, ബ്രാഞ്ചിന്റെ ചുമതലയുള്ള, സെക്രട്ടറിയേറ്റ് മെമ്പർ സ. മോൻസി എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് പ്രസിഡന്റ്‌ സ. പ്രതിഭ കേശവൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ബ്രാഞ്ച് സെക്രട്ടറി സ. റോഹൻ മോൻസിയുടെ സ്വാഗത പ്രസംഗത്തോടെ തുടക്കമായി. വൈസ് പ്രസിഡന്റ്‌: സ .അനീഷ് എബ്രഹാം, ജോയിന്റ് സെക്രട്ടറി:സ .അഭിലാഷ് എസ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രാഞ്ച് രൂപികരിച്ചു ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയ ബ്രാഞ്ചിനെ നാഷണൽ പ്രസിഡന്റും നാഷണൽ സെക്രട്ടറിയും അഭിനന്ദിച്ചു. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞത് സമീക്ഷ യുകെ യുടെ ഒരു ചരിത്ര നേട്ടമായി സമ്മേളനം വിലയിരുത്തി. ഈ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച നേതൃത്വത്തിനും അതിൽ സഹകരിച്ച എല്ലാ ബ്രാഞ്ചുകൾക്കും സമ്മേളനം അഭിവാദ്യങ്ങൾ അർപ്പിച്ചു .

ഈ വർഷം നടക്കാൻ പോകുന്ന ദേശീയ സമ്മേളനത്തിന് ബ്രാഞ്ചിന്റെ ഭാഗമായി എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പാക്കി. മെയ് മാസത്തിൽ ബ്രാഞ്ച് രൂപീകരിച്ചപ്പോൾ തിരഞ്ഞെടുത്ത അതെ ഭാരവാഹികൾ തന്നെ വരുന്ന രണ്ടുവർഷങ്ങൾ കൂടി തുടരാൻ സമ്മേളനം തീരുമാനിച്ചു . ബ്രാഞ്ച് ട്രെഷറർ സ. അനിൽ നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു.