ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ സമ്മേളനം ജനുവരി 2 ന് കൂടുകയുണ്ടായി . സഖാവ് ഷാജു സി. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ,സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളിൽ ഉത്‌ഘാടനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ നാഷണൽ കമ്മറ്റി അംഗം സഖാവ് ജോഷി കടലുണ്ടി ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു . സമ്മേളനത്തിൽ 2021 -22 കാലഘട്ടത്തിലെ സമഗ്രമായ റിപ്പോർട്ടിങ്ങും, റിപ്പോർട്ടിന് മേലുള്ള ചർച്ചയും നടന്നു. തുടർന്ന് പുതിയ നേതൃ നിരയെ സമ്മേളനം ഐക്യകണ്ഡേന തിരഞ്ഞെടുത്തു . എട്ട് അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും ബ്രാഞ്ച് സെക്രെട്ടറി ആയി സ:ഷാജു സി ബേബിയേയും, പ്രെസിഡന്റായി സ:അരുൺ കെ ബാബുവിനെയും , ട്രെഷറർ സ്ഥാനത്തേക്ക് സ:സ്റ്റാൻലി യെയും,വൈസ് പ്രെസിഡന്റായി സ:ബാബു ഷഹനാസ് ,ജോയിന്റ് സെക്രെട്ടറി ആയി സ:ലിജോ എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു. ജനുവരി 22 നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിന് യോഗം പൂർണ്ണ പിന്തുണ അറിയിച്ചു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ചേർന്ന ആദ്യ കമ്മറ്റി ജനുവരി 22 ന് നടക്കുന്ന നാഷണൽ സമ്മേളനത്തിന് മുന്നോടി ആയുള്ള മെമ്പർഷിപ് ക്യാമ്പയിനോട് അനുബന്ധിച്ചു പുതിയ മെമ്പർമാരെ ചേർക്കുന്നതിനും, വരും വർഷങ്ങളിൽ സമീക്ഷയുടെ പ്രവർത്തനം ഷെഫീൽഡ് ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ വ്യപിപ്പിക്കാനും തീരുമാനം എടുത്തു.