ഉണ്ണികൃഷ്ണൻ ബാലൻ

യുകെ – രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു . കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തമാസം ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നും സൂം വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ മുഴുവൻ പ്രവാസികൾക്കും സംവാദത്തിൽ പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് വരുന്ന 25 വർഷത്തെ കേരള വികസനം മുന്നിൽ കണ്ടു കൊണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തിന്റെ നട്ടെല്ലായി നിന്നിട്ടുള്ള പ്രവാസി സമൂഹത്തിന് ഈ പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും . വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കാൻ മുന്നോട്ടു വരണമെന്ന് സംഘാടകർ അറിയിച്ചു