ഉണ്ണികൃഷ്ണൻ ബാലൻ.
ഇടതുപക്ഷ- പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയു യു.കെ യുടെ ബോസ്റ്റൺ ബ്രാഞ്ച് ഉദ്ഘാടനം
സഖാവ്.ഷാജി പി മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ സമിതി അംഗം സഖാവ്.ജോഷി ഇറക്കത്തിൽ നിർവ്വഹിച്ചു. സഖാവ്: ഭാസ്കർ. വി പുരയിൽ സ്വാഗതം ആശംസിച്ചു. സഖാവ് ധീരജിന് ആദരാഞ്ജലികളർപ്പിച്ച് കൊണ്ട് സഖാവ് സന്തോഷ് ദേവസ്സി രക്തസാക്ഷി പ്രമേയമവതരിപ്പിച്ചു.
കോവിഡ് കാരണം ഈ കാലയളിൽ നമ്മെ വിട്ടു പോയ കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രതിഭകളെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം സഖാവ് മജോ വെരനാ നിയും അവതരിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം ചർച്ചയിൽ പങ്കെടുത്ത ഓരോ അംഗങ്ങളും സ്വയം പരിചയപ്പെടുത്തുകയും,
സമീക്ഷയുടെ ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബ്രാഞ്ചിൻ്റെ പ്രവർത്തനങ്ങൾക്കായി താഴെ പറയുന്നവരെ യോഗം ഏക കണ്ഠേന ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡൻ്റ് – സ: ഷാജി പി.മത്തായി.
സെക്രട്ടറി – സ: സന്തോഷ് ദേവസ്സി
ജോ.സെക്രട്ടറി.- സ: മജോ വെരനാനി.
വൈ. പ്രസിഡൻ്റ് സ: ജിതിൻ തുളസി.
ട്രഷറർ -സ: നിധീഷ് പാലക്കൽ
എക്സി- മെമ്പർ
സ: അനീഷ് ചന്ദ്
സ: ദീപു.
ബ്രാഞ്ച് ഭാരവാഹികളെ ത്തന്നെ ദേശീയ സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.
നാട്ടിൽ നിന്നും സമ്മേളനത്തിനഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് സ. അനീഷ് കെ.പി ( cpm പെരിന്തൽമണ്ണAcഅംഗം,DYFI മലപ്പുറം DC , പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറി) , സ.സുരേഷ് വെള്ളിമംഗലം (കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ഭാരവാഹി, ദേശാഭിമാനി തിരുവനന്തപുരം സീനിയർ എഡിറ്റർ,) , സ: വിഷ്ണു എൻ ആർ (SFI സംസ്ഥാന കമ്മറ്റി, കോട്ടയം ജില്ലാ J. Sec) എന്നിവർ സംസാരിച്ചു.
ജനുവരി 22നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിനും സമീക്ഷയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും സമ്മേളനം പൂർണ്ണ പിന്തുണ അറിയിച്ചു. സ: നിധീഷിൻ്റെ നന്ദി പ്രകാശനത്തോടെ യോഗനടപടികൾ സമാപിച്ചു.
Leave a Reply