2026 മെയ് 2-ന് ബെഡ്ഫോർഡിൽ വെച്ച് നടക്കുന്ന സമീക്ഷ യുകെയുടെ 8-ാം ദേശീയ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിപുലമായ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങൾക്കു സമാന്തരമായി സമീക്ഷയുടെ നാട്ടിലുള്ള ബന്ധു മിത്രാദികൾക്ക് ഇടയിൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യമായ ഇടപെടൽ
നടത്താനും യോഗത്തിൽ തീരുമാനിച്ചു.

സമീക്ഷ യുകെ നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ ന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ യുകെയിലെ നിരവധി യൂണിറ്റുകളിൽ നിന്നുമായി എഴുപതോളം അംഗങ്ങൾ പങ്കെടുത്തു. ദേശീയ സമിതി അംഗങ്ങൾക്ക് പുറമെ ഏരിയാ സെക്രട്ടറിമാരായ മണികണ്ഠൻ,ആതിരാ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മെയ് 2ന് ബെഡ്ഫോർഡിൽ നടക്കുന്ന സമീക്ഷ യുകെയുടെ എട്ടാമത് ദേശീയ സമ്മേളനത്തിന്റെസ്വാഗത സംഘത്തിന്റെ ജനറൽ കൺവീനറായി ദേശീയ ആക്റ്റിങ്ങ് സെക്രട്ടറി ബൈജു നാരായണനെയും, സ: അജീഷ് ഗണപതിയെ ചെയർമാനായും തിരഞ്ഞെടുത്തു.

ഗ്ലീറ്റർ കോട്‌പോൾ സ്വാഗതം ആശംസിച്ച യോഗത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം ശ്രീ. ബാലചന്ദ്രൻ ചോയിമഠത്തിൽ നന്ദി പറഞ്ഞു. വിവിധ യൂണിറ്റുകളിൽ നിന്നായി ഏകദേശം 70-ഓളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

സമ്മേളനത്തിന് മുന്നോടിയായി ആദ്യ യൂണിറ്റ് സമ്മേളനം ബെഡ്ഫോർഡിലും തുടർന്ന് ചെംസ്ഫോർഡിലും വിജയകരമായി പൂർത്തിയാക്കി. വരും ദിവസങ്ങളിൽ യുകെയിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങൾ നടത്തുകയും, ഏപ്രിൽ ആദ്യത്തോടെ ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കൂടാതെ 101 സ്വാഗതസംഘത്തിന്റെ ഭാഗമായി നിരവധി സബ്കമ്മിറ്റികളും രൂപികരിച്ചു.

വിശദാംശങ്ങൾ ചുവടെ:

വൈസ് ചെയർമാൻമാർ: ശ്രീ. മണികണ്ഠൻ, ശ്രീ. സ്വരൂപ് കൃഷ്ണൻ
ജോയിന്റ് കൺവീനർമാർ: ശ്രീ. ബാലചന്ദ്രൻ ചോയിമഠത്തിൽ, ശ്രീ. ജോബി പെരിയാടൻ
ഇതോടെ 101 അംഗ സ്വാഗത സംഘം നിലവിൽ വന്നു.

സബ് കമ്മിറ്റി ഭാരവാഹികൾ
1) ഫിനാൻസ് കമ്മിറ്റി
ചെയർമാൻ: അഡ്വ. ദിലീപ് കുമാർ
കൺവീനർ: ശ്രീ. ആന്റണി ജോസഫ്
2) മീഡിയ & പബ്ലിസിറ്റി കമ്മിറ്റി
ചെയർമാൻ: ശ്രീ. ഗ്ലീറ്റർ കോട്‌പോൾ
വൈസ് ചെയർമാൻ: വൈശാഖ്
സോഷ്യൽ മീഡിയ:
ശ്രീ. രമേശ് (Northampton)
ശ്രീ. റെഞ്ചു (Northern Ireland)
കൺവീനർ: ശ്രീ. അഖിൽ
ജോയിന്റ് കൺവീനർ: ശ്രീ. സിറാജ് മൊയ്‌തീൻ
3) ഫുഡ് & വേദി കമ്മിറ്റി
ചെയർമാൻ: ശ്രീ. ജിനേഷ് (Bedford)
കൺവീനർ: ശ്രീ. ബൈജു പി.കെ.
4) റിസപ്ഷൻ, ട്രാവൽ & അക്കോമൊഡേഷൻ കമ്മിറ്റി
ചെയർമാൻ: ശ്രീ. മിഥുൻ സണ്ണി
കൺവീനർ: ശ്രീമതി ആതിര
5) ആർട്സ്, ലിറ്ററേച്ചർ & കൾച്ചറൽ കമ്മിറ്റി
ചെയർമാൻ: ശ്രീ. ജയ്പ്രകാശ് സുകുമാരൻ
കൺവീനർ: ശ്രീ. അജ്മൽ
വൈസ് ചെയർമാൻ: ശ്രീ. ശ്രീഹരി
ജോയിന്റ് കൺവീനർ: ശ്രീ. ബെന്നി (Cardiff)
6) വോളന്റിയർ കമ്മിറ്റി
ചെയർമാൻ: ശ്രീ. അനീഷ് (Edinburgh)
വൈസ് ചെയർമാൻ: ശ്രീ. വിപിൻ (Chelmsford)
കൺവീനർ: രാജേഷ് (Bedford)
ജോയിന്റ് കൺവീനർമാർ:
ജോർജ് മത്തായി (Lisburn)
വൈശാഖ് (Ballymena)

സമീക്ഷ യുകെയുടെ എട്ടാമത് സമ്മളനത്തിന്റെ വിജയത്തിനായി എല്ലാ പുരോഗമന കലാസാംസ്‌കാരിക സാമൂഹിക സ്നേഹികളും സഹകരിക്കണം എന്ന് യോഗം യുകെ മലയാളി സമൂഹത്തോട് അഭ്യർത്ഥിച്ചു.