ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി വടക്കൻ അയർലണ്ടിലെ ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം മാർച്ച് 4 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബെല്‍ഫാസ്റ്റിലെ സെൻറ് തെരേസാസ് ചർച്ച് ഹാളിൽ വെച്ച് നടക്കുകയുണ്ടായി. മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും സമ്മേളനം ഏറെ വിജയമായിരുന്നു.

ബ്രാഞ്ച് പ്രസിഡൻറ് ജോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമീക്ഷയുകെ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി നെൽസൺ പീറ്റർ സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ബ്രാഞ്ച് ട്രഷറർ അലക്സാണ്ടർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എബി എബ്രഹാം, ദീപക് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. സമ്മേളനത്തിൽ ദേശീയ സെക്രട്ടറി സാംസ്കാരിക സംഘടനകളും, പാർട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സമീക്ഷ യുകെയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻറ് – ജോബി, വൈസ് പ്രസിഡൻറ് – ശാലു പ്രീജോ, സെക്രട്ടറി – റിയാസ്, ജോ സെക്രട്ടറി – അരുൺ,
ട്രഷറർ – ജോൺസൺ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കമ്മിറ്റി അംഗങ്ങൾ: സജി, ദീപക്, അലക്സാണ്ടർ, വിനയൻ, രാജൻ മാർക്കോസ്, നെൽസൺ.

ദേശീയ സമ്മേളനത്തിനു പൂർണ്ണ പിന്തുണയും അറിയിച്ച സമ്മേളനം. ചർച്ചകൾക്കു ശേഷം രാത്രി 9 മണിക്ക് അവസാനിച്ചു.