ആര്യന്‍ഖാന്‍ അറസ്റ്റിലായ ലഹരിമരുന്ന് കേസില്‍ എന്‍സിബി ഡോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സമീറിനെതിരെ രംഗത്ത് വന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. നടി ദീപിക പദ്കോണ്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംരപാല്‍ തുടങ്ങി നിരവധി താരങ്ങളെയാണ് ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ളത്.

കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കി അയാസ് ഖാന്‍ എന്ന അഭിഭാഷകന്‍ വഴിയായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീര്‍ വാങ്കഡെക്ക് ബന്ധമുണ്ട്. അത്തരം ഇടപാടുകാരില്‍ നിനും വാങ്ങുന്ന ലഹരിമരുന്നാണ് തൊണ്ടിമുതലായി പിടിക്കുന്നത്. ഇത്തരത്തിലുള്ള 26 കേസുകളെക്കുറിച്ചും അതിന്റെ വിവരങ്ങളെക്കുറിച്ചുമാണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാങ്കഡെക്കൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്ന പേരിലുള്ള കത്തിലുള്ളത്. എന്‍സിബി തലവന് കത്ത് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക് അറിയിച്ചു. ഷാരൂഖ് ഖാനില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടാനുള്ള ശ്രമം വാങ്കഡെ നടത്തിയിരുന്നതായി സാക്ഷിയായ പ്രഭാകരന്‍ സെയ്ല്‍ ആരോപിച്ചിരുന്നു.