ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളന ലോഗോ പ്രകാശനം CPI(M) സംസ്ഥാന സെക്രട്ടറിയേറ്റംഗം സ.എം.സ്വരാജ് നിർവ്വഹിച്ചു. യു.കെ യിൽ നിന്നും,ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുമായി പങ്കെടുത്ത നിരവധി പേരുടെ നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു സൂമിലൂടെയുള്ള പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്.
2019 ൽ “ലണ്ടൻ – ഹീത്രുവിൽ വച്ചു നടന്ന ദേശീയ സമ്മേളനത്തിൽ മുഖ്യാതിഥിയായും, ആറാം ദേശീയ സമ്മേളനത്തിന് ലോഗോ പ്രകാശനത്തിനായും പങ്കെടുക്കുമ്പോൾ, നാഷണൽ സെക്രടറി സ്വാഗത ഭാഷണത്തിൽ വിശേഷിപ്പിച്ച പോലെ സമീക്ഷ കുടുബത്തിൽ താനുമൊരംഗമാണെന്ന വികാരമാണ് എന്നിലുളവാകുന്നതെന്നും, ആ വിശേഷണം ഒരംഗീകാരമായിത്തന്നെ ഞാൻ സ്വീകരിക്കുന്നു”വെന്നും സ.സ്വരാജ് ആമുഖമായി പറഞ്ഞു.
യൂറോപ്യൻ നാടുകളിലെ പ്രവാസി സംഘടനകളിൽ നിന്ന് വ്യത്യസ്ഥമായി ഗൾഫ് മലയാളി സംഘടനകൾ നാടിൻ്റെ ദൈനംദിന പ്രശ്നങ്ങളിൽ ഏറെ താല്പര്യത്തോടെ ഇടപെടുന്നതായാണ് പൊതുവെ കണ്ടു വരുന്നത്. എന്നാൽ പിറന്ന നാടിൻ്റെ ഓരോ സ്പന്ദനങ്ങളോടും ഇടതുപക്ഷ പുരോഗമനാശയങ്ങൾ ഉയർത്തി പിടിച്ച് ക്രിയാത്മകമായി പ്രതികരിക്കുന്ന സമീക്ഷ യു.കെ യുറോപ്യൻ രാജ്യങ്ങളിലെ പ്രത്യേകിച്ച് യു.കെയിലെ മറ്റു പ്രവാസി സംഘടനകളിൽ നിന്നും വേറിട്ടു നിൽക്കുന്നുവെന്ന് എം.സ്വരാജ് അഭിപ്രായപ്പെട്ടു.
അവിചാരിതമായ ചില അസൗകര്യങ്ങൾ കാരണം മുഖ്യ പ്രഭാഷകനായിരുന്ന സ .കെ .ജയദേവന് ചടങ്ങിൽ സംബന്ധിക്കാനായില്ല.
സ.ചിഞ്ചു സണ്ണിയുടെ ആമുഖ പ്രസംഗത്തോടെ ചടങ്ങ് ആരംഭിച്ചു. ദേശീയ സെക്രട്ടറി സ: ദിനേശ് വെള്ളാപ്പള്ളി സ്വാഗതമാശംസിച്ചു. ദേശീയ പ്രസിഡൻ്റ് സ.ശ്രീകുമാർ ഉള്ളപ്പിള്ളിൽ സമീക്ഷയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്റ്റിനെപ്പറ്റി വിശദീകരിച്ചു. സ.രാജി രാജൻ നന്ദി പ്രകാശിപ്പിച്ചു. സ.ശ്രീകാന്ത്, സ. മിഥുൻ, എന്നിവർ ഐ ടി വിഭാഗം കൈകാര്യം ചെയ്തു.
സ. ചിഞ്ചു സണ്ണിയുടെ ഉപസംഹാര പ്രസംഗത്തോടെ യോഗനടപടികൾ അവസാനിച്ചു.
Leave a Reply