ലോകത്തെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായി മാലി ദ്വീപിലേക്കയച്ച കപ്പൽ തീരത്തെത്തി. മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ടുവരിക ലക്ഷ്യമിട്ട് പുറപ്പെട്ട പശ്ചിമ നാവിക കമാന്റിന് കീഴിലുള്ള നാവിക സേനയുടെ ഐഎൻഎസ് ഐ.എന്‍.എസ് ജല്വാശയാണ് മാലിയിലെത്തിയത്. ഓപ്പറേഷൻ സമുദ്രസേതു എന്ന പേരിൽ അറിയപ്പെടുന്ന ദൗത്യത്തിന്റെ ഭാഗമായ ആദ്യ സംഘമാണ് ജലശ്വയിൽ നാട്ടിലേക്ക് തിരിക്കുക.

കപ്പലിൽ പുറപ്പെടേണ്ട യാത്രക്കാരുടെ അന്തിമ ലിസ്റ്റിന് മാലീദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. യാത്രക്കാരുമായി എട്ടാം തിയതി ഐ.എന്‍.എസ് ജല്വാശ കൊച്ചിയിലേയ്ക്ക് തിരിക്കും. വിസാ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടമായവര്‍, സ്ത്രീകള്‍ എന്നിവരാണ് അന്തിമ ലിസ്റ്റ് ഹൈക്കമീഷന്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്

ഹൈക്കമീഷന്റെ ഔദ്യോഗിക ഫെയ്സ്ബൂക്ക് പേജിലൂടെ കഴിഞ്ഞ ദിവസം യാത്രക്കാരുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. യിലാണ് ആദ്യഘട്ട സംഘത്തെ കൊച്ചിയിലെത്തിക്കുക. ദക്ഷിണ നാവിക കമ്മാണ്ടിന് കീഴിലുള്ള ഐ.എന്‍.എസ് മഗറും മാലിദ്വീപിലെത്തിയിട്ടുണ്ട്. ഞായറാഴ്ച്ചയോടെ കപ്പലുകള്‍ തിരികെ കൊച്ചിയിലെത്തുമെന്നാണ് വിലയിരുത്തൽ. 900 കിലോമീറ്ററാണ് ദ്വീപില്‍ നിന്നും കൊച്ചിയിലേയ്ക്ക് കടല്‍ മാര്‍ഗം കപ്പലിന് സഞ്ചരിക്കേണ്ടിവരിക ഇതിനായി ഏകദേശം നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ