സുഡാനി ഫ്രം നൈജീരിയ സിനിമയിലൂടെ തിളങ്ങി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. ചിത്രത്തില്‍ നൈജീരിയക്കാരനായ ഫുട്ബോള്‍ കളിക്കാരനായി തിളങ്ങിയ സാമുവല്‍ കേരളത്തില്‍ വലിയ ആരാധകരെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തിയിരിക്കുകയാണ് സാമുവല്‍.
അത് വെറുമൊരു വരവല്ല, തന്റെ കാമുകിയെ കാണാനായിരുന്നു ഇത്തവണത്തെ വരവ്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. ഇരുവരുമൊന്നിച്ചുള്ള ചിത്രം സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴിയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് സാമുവല്‍ പറയുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ഡൽഹിയിൽ ആണ് ഇരുവരും ഇപ്പോഴുള്ളത്.
കുറച്ചുനാള്‍ മുന്‍പ് താന്‍ വിഷാദത്തില്‍ പെട്ടിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരാൻ സാമ്പത്തിക സഹായം വേണമെന്ന ആവശ്യവുമായി സാമുവൽ എത്തിയിരുന്നു. സിനിമകളില്ലാതെ ജീവിതം മടുത്ത ഘട്ടത്തിൽ ആത്മഹത്യക്ക് വരെ ശ്രമിച്ചെന്നും വിഷാദ രോഗത്താൽ ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിലായിരുന്നു താെനന്നുമാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.
സുഡാനിക്കു ശേഷം സാമുവൽ അഭിനയിച്ച മലയാള സിനിമയായിരുന്നു ഒരു കരീബിയൻ ഉടായിപ്പ്. ചിത്രം തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് അഭിനയിച്ച ‘പർപ്പിൾ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്
Leave a Reply