ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരേ പ്രമുഖ അഭിഭാഷകയായ അഡ്വ.സംഗീത ലക്ഷ്മണ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസ് ശിവരാജനെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് സംഗീത വിമര്‍ശിച്ചത്. ആദരണീയനായ ജസ്റ്റിസ് ശ്രീ. ശിവരാജനെ സോളാര്‍ കമ്മീഷനായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരിയാണ് വന്നത്. ചേരേണ്ടത് ചേരുംപടി ചേര്‍ന്നല്ലോ ഈശ്വരാ എന്ന് വിചാരിക്കുകയും ചെയ്തു ഞാന്‍.
ഇവിടെ ഹൈക്കോടതിയില്‍ ഞാന്‍ പ്രാക്റ്റീസ് ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഇവിടെ ജഡ്ജിയാണ്. 2004 സെപ്റ്റംബര്‍ മാസത്തിലാണ് അദ്ദേഹം ഇവിടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 8 വര്‍ഷവും 9 മാസവും ഹൈക്കോടതിയില്‍ ജഡ്ജിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പുറപ്പെടുവിച്ച ദൈനംദിന അടിസ്ഥാനത്തിലുള്ള സാദാ ഉത്തരവുകളും സാധാരണവിധികളും എത്രയെങ്കിലും ഉള്ളതാണ്. എന്നാല്‍ ജനനന്മ ലക്ഷ്യമാക്കിയുള്ള, ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന ഒരു വിധിയെങ്കിലും അദ്ദേഹം എഴുതിയുണ്ടാക്കിയിട്ടില്ല തന്നെ. അന്നും പിന്നീടും ഇപ്പോഴും.ഇത്രയേറെ വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ജസ്റ്റിസ് ശിവരാജന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നല്ല ഒരു ജഡ്ജ്‌മെന്റ് എങ്കിലും പുറപ്പെടുവിച്ചതിന്റെ പേരിലല്ല എനിക്ക് അദ്ദേഹത്തെ സ്മരിക്കാന്‍ കഴിയുക. പകരം, തുറന്ന കോടതിയില്‍ അദ്ദേഹം സ്ഥിരമായി നടത്താറുണ്ടായിരുന്ന യാതൊരു ഉളുപ്പുമില്ലാതെയുള്ള ദ്വയാര്‍ത്ഥപ്രയോഗം, എന്തിനും ഏതിനും ലൈംഗിക ചുവയുള്ള ലോ ക്ലാസ് സംസാരം എന്നിവയൊക്കെയാണ്. പ്രാക്ടീസ് ആരംഭിച്ച ആക്കാലത്ത് ചെറുതല്ലാത്ത അറപ്പോടെയാണ് ഇതൊക്കെ ഞാന്‍ കണ്ടതും കേട്ടതും. ആ കോടതിയില്‍ ഹാജരാകുമ്പോഴൊക്കെ മനസ്സറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ പ്രാകി പോയിട്ടുണ്ട്. ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാന്‍ പാടില്ലേ?’ എത്രയോ തവണ ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് ഞാന്‍.അക്കാലത്ത് പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം തുറന്ന കോടതിയില്‍ ഒരു ജഡ്ജി ഇരുന്നുകൊണ്ട് മേല്‍പറഞ്ഞ പോലുള്ള അറപ്പും വെറുപ്പും ഉളവാക്കുന്ന വര്‍ത്തമാനം പറയുമ്പോള്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കാനോ അതോ അത്തരം സംസാരം ആസ്വദിക്കുന്നതു കൊണ്ടോ കോടതിമുറിയിലുള്ള അഭിഭാഷകര്‍ ഉച്ചത്തില്‍ ആര്‍ത്തുചിരിക്കുമായിരുന്നു എന്നതാണ്.അന്നും അതിനു മുന്‍പും അതിനു ശേഷവും ഇവിടെ ഹൈക്കോടതിയില്‍ നിന്ന് ഒരുപാട് ജഡ്ജിമാര്‍ വിരമിച്ചു പോയിട്ടുണ്ട്. എല്ലാവരെയും അല്ലെങ്കിലും ഒട്ടുമിക്ക ജഡ്ജിമാരെയും കുറിച്ച് എനിക്ക് നല്ലത് മാത്രമാണ് ഓര്‍മ്മിക്കാനും പറയാനുമുള്ളത്. അറപ്പോടെ, വെറുപ്പോടെ, അവജ്ഞയോടെയോടെ അല്ലാതെ ജസ്റ്റിസ് ശിവരാജനെ കുറിച്ച് എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായി എന്നെ പല ചാനലുകളില്‍ നിന്ന് വിളിച്ചിരുന്നു. അതാണ് ഇതൊക്കെ ഓര്‍മ്മിച്ചു പോയത്.ഞാന്‍ വായിച്ചിട്ടില്ലാത്ത, വായിക്കാന്‍ ഞാന്‍ ഉദ്ദേശിക്കാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? ഓര്‍മ്മിക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ എഴുതിയ റിപ്പോര്‍ട്ട് ഞാന്‍ എന്തിന് എന്റെ സമയം മിനക്കെടുത്തി വായിക്കണം? എന്ത് സോഷ്യല്‍ ഇംപോര്‍ട്ടന്‍സ് ആണ് അതില്‍ ഉള്ളത്?എന്ത് ലീഗല്‍ വാലിഡിറ്റി ആണ് അതിനുള്ളത് എന്നത് മറ്റൊരു വിഷയം. എന്റെ അറിവിന്റെ വെളിച്ചത്തില്‍, മുന്‍പ് ഒരിക്കല്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് ഇതാ ചുവടെ ചേര്‍ക്കുന്നു.
കേരളാ പൊലീസ് ഇനി കുറച്ച് നാള്‍ നല്ല തിരക്കിലായിരിക്കും. ജനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ ജനം തന്നെ നോക്കുന്നതായിരിക്കും ജനത്തിന് നല്ലത്.
നാട് മുഴുവന്‍ നടന്ന് വഞ്ചന, ചതി എന്നിവ നടത്തി എന്ന ആരോപണം നേരിടുകയും അതിനായി നാട്ടിലെ കോടതികളായ കോടതികള്‍ മുഴുവന്‍ കേസുകള്‍ ഉള്ള ഒരുവന്‍. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് അവന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അവന്‍ പുറത്തുണ്ടായിരുന്ന കാലത്ത് അവന്റെ കൂട്ടാളിയും വെപ്പാട്ടിയുമായിരുന്ന ഒരുത്തി അവളുടെ കിടപ്പറ വീരസാഹസ കൃത്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് നമ്മുടെ പൊലീസിന്.
ലോകം മുഴുവന്‍ കണ്ടതാണ് പട്ടില്‍ പൊതിഞ്ഞു കൊണ്ടു നടക്കുന്ന ആ പൂങ്കാവനം. ഇനി അന്വേഷിക്കേണ്ടത് അവിടെ പൂക്കള്‍ പറിക്കാന്‍ അവസരം കിട്ടിയത് ആര്‍ക്കൊക്കെ, മണപ്പിക്കാന്‍ അടുത്ത് വിളിപ്പിച്ചത് ആരെയൊക്കെ, തേന്‍ തേടി അടുത്തുകൂടിയത് ആരൊക്കെ എന്നിവയാണ്.
ഫീലിങ് അറപ്പ്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരുപാട് തവണ, കുറഞ്ഞത് 25 തവണയെങ്കിലും മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി സാറിനെ കാണാന്‍ സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും ഞാന്‍ പോയിട്ടുണ്ട്. പോയതൊക്കെയും ഞാന്‍ ഒറ്റയ്ക്കാണ്. ഒരു തവണ പോലും ഒറ്റ തവണ പോലും വ്യക്തിപരമായ ഒരു ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒരു നോട്ടം കൊണ്ടു പോലും എന്നെ അപമാനിച്ചിട്ടില്ല. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ തികഞ്ഞ, എറ്റവും തികഞ്ഞ മാന്യത.
ഫീലിങ് ആദരവ്, ബഹുമാനം.
25 തവണകളോളം വരുന്ന എന്റെ സന്ദര്‍ശന അവസരങ്ങളാണ് എന്നത് ഓര്‍ക്കണം! അദ്ദേഹം നേരെ ചൊവ്വെ നിന്ന് മൂത്രമൊഴിക്കുന്നുണ്ടാവുമോ എന്നാണ് സംശയിക്കേണ്ടത്. പിന്നല്ലേ ‘മറ്റേ പണി’ക്കുള്ള സാവകാശവും ഉത്തേജനവും?
40ഡി ബ്രാ സൈസ് ആണ് ഞാന്‍ ഉപയോഗിക്കുന്നത്. വിരൂപയല്ല ഞാന്‍ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ചോദിക്കാനും പറയാനും ആണുങ്ങള്‍ ആരും ഇല്ലതാനും എന്റെ ജീവിതത്തില്‍. എന്നെ അപമാനിച്ചാലും ആക്രമിച്ചാലും ചോദിക്കാനായി ഒരു രാഷ്ര്ടീയ പാര്‍ട്ടിയും കൊടി പൊക്കി പിടിച്ച് ഇറങ്ങില്ല.
എന്റെ പൊന്നു ഉമ്മന്‍ ചാണ്ടി സര്‍, എന്നെ പോലൊരു പാക്കേജിനെ താങ്കളുടെ മുന്നില്‍ ഒത്തു കിട്ടിയിട്ട് എന്നിലെ സ്ത്രീത്വം ഒന്നു തോണ്ടി നോക്കാന്‍ പോലും അങ്ങേയ്ക്ക് തോന്നിയില്ല? ഇല്ല, തോന്നിയില്ല? കഷ്ടം തന്നെ എന്റെ കാര്യം. ആലോചിച്ചിട്ട് സഹിക്കാന്‍ വയ്യ എനിക്ക്.
ഫീലിങ് സോറി
വ്യത്യാസങ്ങളുണ്ട്
1.എന്റെ മാനത്തിന് ഞാന്‍ നല്‍കുന്നതാണ് എന്റെ വില.
2. എന്റെ ശരീരമല്ല എന്റെ ആയുധം. എന്റെ ഉപകരണവുമതല്ല.
Leave a Reply