സാനിയ മിർസ അമ്മയാകുന്നുവെന്ന വാർത്ത സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഗർഭകാലത്തെ ഓരോ ഘട്ടത്തിലുമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാനും താരത്തിന് മടിയില്ല. ഇപ്പോഴിതാ ഭർത്താവ് ശുഐബ് മാലിക്കിന്റെ ഒപ്പം ബേബിഷവര്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഭർത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളിൽ ഏറെ സന്തോഷവതിയാണ് സാനിയ.

ചിത്രങ്ങൾ വളരെ അധികം ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകർ കണ്ടത്. എന്നാൽ ചിലർ ചിത്രങ്ങൾക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സാനിയയുടെ ശരീരഭാരവും വസത്രധാരണവുമാണ് ഇവര്‍ക്ക് പ്രശ്നം. ഗർഭകാലത്തിൽ സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ അങ്ങനെയുള്ളപ്പോൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധവേണമെന്നുമാണ് ഇവർ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാനിയയെ പോലെ സെലിബ്രിറ്റി ഇമേജുള്ളയാൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധിക്കണം.ബേബി ഷവറിനായി സാനിയ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വളരെ അരോചകമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതില്‍ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ട്രോളുമായി ഇറങ്ങുന്നവര്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവയ്ക്കുന്നു.