മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ അഞ്ചു വര്‍ഷമായി രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം വെളിപ്പെടുത്തി. തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതായി താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ചാരുവാണ് സഞ്ജുവിന്റെ കാമുകി. ഇനി മുതല്‍ തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവയ്ക്കുമെന്ന് താരം ആരാധകരെ അറിയിച്ചു.

‘2013 ആഗസ്റ്റ് 22 രാത്രി 11.11 ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് . ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം’- സഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരള രഞ്ജി ടീമംഗമായ 23കാരനായ സഞ്ജു ഐപിഎല്ലിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.