നടന്‍ ശ്രീനിവാസനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മലയാള സിനിമയില്‍ കണ്ട ചുരുക്കം ചില നല്ല മനുഷ്യരില്‍ ഒരാളാണ് ശ്രീനിവാസന്‍ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ശ്രീനിചേട്ടനൊക്കെ സ്വയം നശിപ്പിച്ചുവെന്ന് പറയും. സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു.’ശ്രീനിചേട്ടനോട് നൂറ് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട് സിഗരറ്റ് വലി നിര്‍ത്തണമെന്ന്. സ്വയംവര പന്തലിന്റെ സ്‌ക്രിപ്റ്റ് വാങ്ങിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെ എസി മുറിയില്‍ ചെന്നപ്പോള്‍ ശ്രീനി ചേട്ടനെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ആ മുറി മുഴുവന്‍ പുകയായിരുന്നു. ഒരു സിഗരറ്റില്‍ നിന്നും മറ്റൊരു സിഗരറ്റ് കത്തിക്കുകയാണ്.’ശാന്തിവിള ദിനേശ് പറയുന്നു.
‘പുകവലിയുടെ ഒപ്പം മദ്യപാനവുമുണ്ടായിരുന്നു. ചിലപ്പോള്‍ എഴുതുന്നതിന്റെ മാനസിക ടെന്‍ഷനായിരിക്കാം. വലിക്കുമ്പോള്‍ അതില്‍ നിന്ന് റിലീഫ് കിട്ടുമെന്നാണ് അദ്ദേഹം പറയാറുള്ളത്. മലയാള സിനിമയില്‍ കണ്ട ചുരുക്കം ചില നല്ല മനുഷ്യരില്‍ ഒരാളാണ് ശ്രീനിചേട്ടന്‍ എന്ന് ഞാന്‍ പറയും.’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഇന്നലെകള്‍ മറക്കാത്ത മനുഷ്യനാണ് ശ്രീനിവാസന്‍. അദ്ദേഹം പൈസയ്ക്ക് വേണ്ടി കലഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പൈസയ്ക്ക് വേണ്ടി ആര്‍ത്തി കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ ശ്രീനിചേട്ടനോട് പറയാറുണ്ട് അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് വഴി. ജീനിയസാണ് അദ്ദേഹം.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.