ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന സന്തോഷിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിലെ പ്രതി കമ്മല്‍ വിനോദ് സംഭവദിവസം പെരുമാറിയത് അതിക്രൂരമായെന്ന് പൊലീസ്. ഭാര്യയുമായി അവിഹിതം ആരോപിച്ച്‌ പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷിനെ (40) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിനോദിന്റെ ക്രൂര മുഖം മറനീക്കി പുറത്തുവന്നത്.

കഴിഞ്ഞ 23 ന് രാത്രിയിലാണ് മീനടത്തെ തന്റെ വീട്ടില്‍ വച്ച്‌ കമ്മല്‍ വിനോദ് ഭാര്യയുടെ കാമുകനായ സന്തോഷിനെ കൊലപ്പെടുത്തിയത്. വിനോദിന്റെ നിര്‍ദേശം അനുസരിച്ച്‌ ഭാര്യ കുഞ്ഞുമോള്‍ സന്തോഷിനെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നു സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. സന്തോഷിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കുമ്പോഴെല്ലാം ഭാര്യ കുഞ്ഞുമോളും വിനോദിനൊപ്പമുണ്ടായിരുന്നു. കുഞ്ഞുമോള്‍ കരയുമ്പോഴെല്ലാം വിനോദ് ഭീഷണിപ്പെടുത്തിയിരുന്നു.

കൊലനടത്തിയ ശേഷം സന്തോഷിന്റെ തല അറുത്ത് വിനോദ് ഭാര്യ കുഞ്ഞുമോളുടെ മടിയില്‍ വച്ചുകൊടുത്തു. തുടര്‍ന്ന് സന്തോഷിന്റെ മൃതദേഹത്തില്‍ നിന്ന് വൃഷ്ണം മുറിച്ചെടുത്ത് പട്ടിക്ക് ഇട്ടുകൊടുത്തു. ഒരു തുള്ളി മദ്യം പോലും കഴിക്കാതെയായിരുന്നു വിനോദ് അതിക്രൂരമായി സന്തോഷിനെ കൊന്നതും ഇങ്ങനെയൊക്കെ പെരുമാറിയതും.

മൃതദേഹം അറത്തു കഷണങ്ങളാക്കിയ ശേഷം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ, തലയടങ്ങിയ പ്ലാസ്റ്റിക് കവര്‍ കുഞ്ഞുമോളുടെ മടിയിലേക്ക് വച്ചു കൊടുത്ത ശേഷം സന്തോഷിന്റെ തലയില്‍ ചുംബിക്കാന്‍ പറയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് വഴിയരികില്‍ നിന്ന തെരുവുനായ്ക്കള്‍ക്കു മുന്നിലേയ്ക്കു സന്തോഷിന്റെ വൃഷ്ണങ്ങള്‍ എറിഞ്ഞു കൊടുത്തതെന്നും വിനോദ് പൊലീസില്‍ മൊഴിനല്‍കി.