സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റ്എന്നറിയപ്പെടുന്ന മിനി റിച്ചാര്‍ഡും സിനിമയില്‍ നായികനായകന്മാരാകുന്നു. അതും ഇന്തോ- അമേരിക്കന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയചിത്രത്തിലൂടെ.

മലയാള സിനിമയില്‍ അടുത്തകാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ചലനം സൃഷ്ടിച്ച രണ്ടുപേരും ഒന്നിക്കുന്നതായി ഒരു സിനിമ വാരികയാണ് വെളിപ്പെടുത്തിയത്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇതിനുശേഷം മിനി റിച്ചാര്‍ഡ് നായികയായെത്തുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. പതിവില്‍നിന്നു വ്യത്യസ്തമായി പണ്ഡിറ്റ് ഇത്തവണ നിര്‍മാതാവിന്റെ റോളില്‍ പ്രത്യക്ഷപ്പെടില്ല. മിനി റിച്ചാര്‍ഡാണ് പണംമുടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ഇന്ത്യന്‍ യുവാവിന്റെയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെയും കഥയാണ് പണ്ഡിറ്റ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം പറയുന്നത്. പണ്ഡിറ്റിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിനു പുറത്തു നടക്കുന്നതും ഇത് ആദ്യമായാണ്. മലയാളസിനിമയില്‍ സജീവമായ ചില താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. കൊച്ചി, ബംഗളൂരു, എന്നിവയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലുമായാണ് ഷൂട്ടിംഗ്. ഒരൊറ്റ ആല്‍ബത്തിലൂടെ ‘കുപ്രശസ്തി’യുടെ  കൊടുമുടിയിലേറിയ നടിയാണ് മിനി റിച്ചാര്‍ഡ്. സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആല്‍ബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. ഒന്നരലക്ഷത്തോളം പേര്‍ മിനിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്. മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.