അര്‍ബുദ രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ നടി ശരണ്യ ശശി ആരാധകര്‍ക്ക് തീരാ നൊമ്പരമാണ്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ, ഇതിനിടെ നിരവധി സര്‍ജറി, ഇതിനൊക്കെ അവസാനമാണ് ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്. ശരണ്യയെ പോലെ തന്നെ നടിയുടെ അമ്മ ഗീതയും ്‌പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ ശരണ്യയുടെ മരണം സംഭവിച്ച് മാസങ്ങള്‍ക്കിപ്പുറം ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗീത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നന്ദു മഹാദേവയുടെ വീട്ടിലിരുന്നാണ്, ഇന്റര്‍വ്യൂ ചെയ്യുന്നതെന്ന് പറഞ്ഞാണ് ഗീത പറഞ്ഞ് തുടങ്ങുന്നത്. താന്‍, തെരേസ എന്ന വ്യക്തി മുഖേന ശരണ്യയുടെ ആത്മാവിനോട് സംസാരിച്ചെന്നാണ് ഗീത വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഗീതയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘രണ്ടര മൂന്ന് മണിക്കൂര്‍ നേരം ശരണ്യയുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. ഇതിനായി ഇരുന്ന്, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ വന്നു. പണ്ട് കാലങ്ങളിലെ ക്യാമറാ ഫിലിമിലെ നെഗറ്റീവ് രൂപം പോലെയാണ് ശരണ്യയെ കണ്ടത്. കുറേ ചോദ്യങ്ങള്‍ അവളോട് ചോദിച്ചു. അതിനെല്ലാം അവള്‍ മറുപടി പറഞ്ഞു. അവള്‍ ഈശ്വരന്റെ പ്രൊട്ടക്ഷനിലാണ് അവിടെ ഇരിക്കുന്നതെന്നും, അങ്ങനെയാണ് വന്നതെന്നും പറഞ്ഞു. പുനര്‍ജന്മം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് പറഞ്ഞു.’

‘ശരണ്യയുടെ പിറന്നാള്‍ ആയ മാര്‍ച്ച് 15 ന് മുമ്പാണ് ഇത് നടക്കുന്നത്. അതിനാല്‍ തന്നെ, അവള്‍ക്കിഷ്ടപ്പെട്ട ഒരു കഷ്ണം കേക്കും പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നല്‍കി. അത് അവള്‍ സന്തോഷത്തോടെ സ്വീകരിച്ചതായും എന്നെ അറിയിച്ചു. അവള്‍ ഇപ്പോഴും, എന്റെ കൂടെ ഉള്ളതായാണ് ഞാന്‍ ജീവിക്കുന്നത്. അവള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങാറുണ്ട്. അവളുടെ പ്രായത്തിലുള്ള ഏതെങ്കിലും കുട്ടികളെ കാണുമ്പോള്‍ അത് അവര്‍ക്ക് കൊടുക്കും.’ എന്നും ഗീത കൂട്ടിച്ചേര്‍ത്തു.