വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ൽ ത​ള്ളി​യ അ​യ​ൽ​ക്കാ​ര​നും ബ​ന്ധു​വു​മാ​യ പ്ര​തി​യെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു.

മാ​ന്നാ​ർ ക​രാ​ഴ്മ വ​ലി​യ കു​ള​ങ്ങ​ര ശ​വംമാ​ന്തി പ​ള്ളി​ക്ക് സ​മീ​പം ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചുവ​ന്നി​രു​ന്ന ചെ​ന്നി​ത്ത​ല കാ​രാ​ഴ്മ കി​ഴ​ക്കു ഇ​ട​യി​ലെ വീ​ട്ടി​ൽ ഹ​രി​ദാ​സിന്‍റെ ഭാ​ര്യ സ​ര​സ​മ്മ (85) യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​യ​ൽ​വാ​സി​യാ​യ ഇ​ടി​യി​ൽ വീ​ട്ടി​ൽ ര​വീ​ന്ദ്രന്‍റെ മ​ക​ൻ ര​ജീ​ഷി(40) നെ ​അ​റ​സ്റ്റുചെ​യ്ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍റുചെ​യ്തു.​ ക​ഴി​ഞ്ഞ 28-ന് ​രാ​വി​ലെ അ​വ​ർ ഒ​റ്റ​ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം പോലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂർത്തിയാക്കി.

സ​ര​സ​മ്മ​യു​ടെ ര​ണ്ട് കാ​തി​ലെ​യും ക​മ്മ​ൽ പ​റി​ച്ചെ​ടു​ത്ത​താ​യി കണ്ടെത്തിയതോടെ ഇത് കൊ​ല​പാ​ത​കമാ​ണെ​ന്ന് സം​ശ​യമുയർന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ഡോ​ഗ് സ്ക്വാ​ഡും സ​യ​ന്‍റി​ഫി​ക് വിദഗ്ധരും സ​ര​സ​മ്മ താ​മ​സി​ച്ച വീ​ട്ടി​ലും വീ​ണുകി​ട​ന്ന കി​ണ​റി​ന്‍റെ പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കൊ​ല​പാ​ത​കം ന​ട​ത്തി​യ ആ​ളി​ലേ​ക്ക്‌ എ​ത്താ​നുത​കു​ന്ന യാ​തൊ​രു സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും ല​ഭി​ച്ചി​ല്ല.അ​ന്വേ​ഷ​ണത്തിന്‍റെ ഭാഗമായി 150-ഓ​ളം പേ​രെ ചോ​ദ്യം ചെ​യ്തു.

ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ തോന്നിയ സംശയം വഴിത്തിരിവായി
കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​താകാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യിരുന്നു തു​ട​ക്ക​ത്തി​ൽ പോ​ലീ​സ്. ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യും ഇ​പ്ര​കാ​ര​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ പോ​ലീ​സുകാ​ർ​ക്ക് ഉ​ണ്ടാ​യ സം​ശ​യ​മാ​ണ് കൊ​ല​പാ​ത​കമാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലെത്തിയത്. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ്ദേ​വിന്‍റെ നി​ർദേ​ശാ​നു​സ​ര​ണം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ് പി ​ആ​ർ.​ജോ​സ്, ന​ാർകോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​കെ.​ ബി​നു​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​ സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു.​

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ചെ​ങ്ങ​ന്നൂ​ർ ഡിവൈഎസ്പിയും ​അ​ന്വേ​ഷ​ണ സം​ഘ​വും സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലും മ​ര​ണ​പ്പെ​ട്ടു കി​ട​ന്ന കി​ണ​റി​ന്‍റെ പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി.​ സ​ര​സ​മ്മ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗ​വും പ​രി​സ​ര​വും നി​രീ​ക്ഷി​ച്ച​തി​ൽനി​ന്നും ഭൂ​മി ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പ​നു​സ​രി​ച്ച് ഈ ​കൊ​ല​പാ​ത​കം പു​റ​മെ നി​ന്നു​ള്ള ഒ​രാ​ള​ല്ല ചെ​യ്ത​തെ​ന്നും പ്ര​ദേ​ശ വാ​സി​ക​ളി​ൽ ആ​രോ ആ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തു​ക​യുംചെയ്തു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ പ​ല ടീ​മു​ക​ളാ​യി തി​രി​ച്ചു. സ​ര​സ​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ, പ്ര​ദേ​ശ​ത്ത് ല​ഭ്യ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, ജൂ​വ​ല​റി​ക​ൾ, സ്വ​ർ​ണ പ​ണ​യ സ്ഥാ​പ​ന​ങ്ങ​ൾ, പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​റ്റ കൃ​ത്യ​ങ്ങ​ൾ, ചെ​യ്ത​വ​ർ, സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്തു പ്ര​തി​ക​ളാ​യ​വ​ർ, സ​ര​സ​മ്മ​യു​മാ​യി അ​ടു​പ്പമു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ൾ അ​ല്ലാ​ത്ത പൊ​തു ജ​ന​ങ്ങ​ൾ അ​ങ്ങ​നെ പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​

സം​ശ​യമു​ള്ള പ​ല​രെ​യും ചോ​ദ്യം ചെ​യ്യു​ക​യും മ​റ്റു രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നു. 150-ഓ​ളം പേ​രെ ഇ​ത്ത​ര​ത്തി​ൽ ചോ​ദ്യംചെ​യ്തു.​വെ​ൺ​മ​ണി എ​സ് എ​ച് ഒ ​ജി.​ര​മേ​ഷ്, മാ​ന്നാ​ർ എ​സ് ഐ ​ഹ​രോ​ൾ​ഡ് ജോ​ർ​ജ് , ഗ്രേ​ഡ് എ​സ് ഐ ​മാ​രാ​യ ശ്രീ​കു​മാ​ർ, ഇ​ല്യാ​സ് , ബി​ജു, സ​ന്തോ​ഷ്, സിപിഒ‌​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, അ​നീ​ഷ് , ഒ. ​ഹാ​ഷിം, അ​രു​ൺ ഭാ​സ്ക​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും അന്വേഷ​ണ സം​ഘത്തിലു​ണ്ടാ​യി​രു​ന്നു.

സ​ര​സ​മ്മ​യുടെ ബ​ന്ധു​വും അ​ടു​ത്തു​ള്ള താ​മ​സ​ക്കാ​ര​നുമാ​യ ര​ജീ​ഷ് എ​ന്ന ആ​ളെപ​റ്റി​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ചെ​റി​യ സം​ശ​യമുണ്ടാ​യി​രു​ന്നു​. നാ​ട്ടു​കാ​ർ ഏ​റെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച മ​റ്റൊ​രാ​ളെ കേ​ന്ദ്രീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പോലീസ് ​അ​ന്വേ​ഷ​ണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെ​ന്നി​ത്ത​ല ക​ല്ലു​മ്മൂ​ടു​ള്ള കൊ​ച്ചുതെ​ക്കേ​തി​ൽ ജൂ​വ​ല​റിയി​ൽ എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഈ ​ജൂ​വ​ല​റി​യി​ൽ ക​മ്മ​ൽ വി​ൽ​ക്കു​വാ​ൻ ര​ണ്ടു പേ​ർ ചെന്നതായി വിവരം ലഭിച്ചു. ഒ​രാ​ൾ പു​റ​ത്തുനി​ൽക്കുകയും മ​റ്റെ ആ​ൾ അ​ക​ത്ത് ക​യ​റി ക​മ്മ​ൽ വി​ൽ​ക്കു​വാ​ൻ ശ്ര​മി​ക്കുകയായിരുന്നെെന്നും ജൂ​വ​ല​റി ഉ​ട​മ പ​റഞ്ഞു.

ഇതനു​സ​രി​ച്ച് ഈ ​ക​ട​യി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച് ക​മ്മ​ൽ വി​ൽ​ക്കാനെത്തി​യവരെ തി​രി​ച്ച​റി​ഞ്ഞു . ഇ​തി​ന് മു​മ്പ് മാ​ന്നാ​ർ ടൗ​ണി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലും ക​മ്മ​ൽ വി​ൽ​ക്കാ​ൻ ശ്ര​മം നടന്നിരുന്നു. ഇ​രു​വ​രേ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട് വ​ന്നു ചോ​ദ്യം ചെ​യ്തു​

സ​ര​സ​മ്മ​യു​ടെ ബ​ന്ധു​വാ​യ ര​ജീ​ഷ് സു​ഹൃ​ത്താ​യ ജ​യ​രാ​ജ​നെകൊ​ണ്ട് ത​ന്‍റെ അ​മ്മ​യു​ടെ ക​മ്മ​ലാണെന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കുകയും അ​ത് വി​റ്റുത​രാ​ൻ ആ​വ​ശ്യ​പ്പെ​ടുകയായിരുന്നെന്നും മ​റ്റു കാ​ര്യ​ങ്ങ​ളൊ​ന്നും തനിക്കറിയില്ലെന്നും പോലീസിനോടു സമ്മതിച്ചു.

ഇതേതുടർന്ന് ര​ജീ​ഷി​നെ നി​ര​ന്ത​ര​മാ​യി ചോ​ദ്യം ചെ​യ്ത​തോടെയാണ് ര​ജീ​ഷ് കു​റ്റം സ​മ്മ​തി​ച്ചത്. വി​വാ​ഹി​ത​നാ​യ ര​ജീ​ഷ് അ​മ്മ​യോ​ടൊ​പ്പം ഇ​ട​യി​ലെ വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​ണ്.​ ഭാ​ര്യ വിശാഖപട്ടണത്ത് ന​ഴ്സാ​ണ്.

കൊ​ല്ല​പ്പെ​ട്ട സ​ര​സ​മ്മ​യു​ടെ പ​ക്ക​ൽ അ​ധി​കം പ​ണ​വും സ്വ​ർ​ണ​വും ഉ​ണ്ട​ന്ന് രജീഷ് കരുതി. ഇ​ത് എ​ങ്ങ​നെ​യും കൈ​ക്ക​ലാ​ക്കണെന്ന് വി​ചാ​രി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് രാ​ത്രി​യി​ൽ ഇ​വ​ർ മു​ന്നി​ൽ പെ​ട്ട​ത്. ​ക​ഴി​ഞ്ഞ ദീ​പാ​വ​ലി ദി​വ​സം പ​ട​ക്കം പൊ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട സ​ര​സ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടു​കാ​രു​മാ​യി പ്ര​തി വാ​ക്കു​ത​ർ​ക്കം ന​ട​ത്തിയി​രു​ന്നു.

28-ന് ​പു​ല​ർ​ച്ചെ ഒ​ന്നി​ന് സ​ര​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ടിന്‍റെ പു​റ​കു​വ​ശ​ത്തെത്തി. എ​ന്നാ​ൽ താ​ൻ ഉ​ദ്ദേ​ശി​ച്ച കാ​ര്യം ന​ട​ക്കാ​തെവ​ന്ന​തി​നാ​ൽ തി​രി​കെ വീ​ട്ടി​ലേ​ക്ക് ഇ​ട​വ​ഴി​യി​ലൂ​ടെ പോ​കാ​ൻ തുടങ്ങിയപ്പോൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ സ​ര​സ​മ്മ ര​ജീ​ഷി​നെകണ്ട് ബ​ഹ​ളമു​ണ്ടാ​ക്കി.

അ​വ​രു​ടെ ശ​ബ്ദം കേ​ട്ട് മ​റ്റു​ള്ള​വ​ർ ഇ​റ​ങ്ങി വ​രാ​തി​രി​ക്കാ​ൻ വാ​യ് പൊ​ത്തി പി​ടി​ച്ച​തി​നേതു​ട​ർ​ന്ന് സ​ര​സ​മ്മ ബോ​ധരഹിതയായി. തുടർന്ന് കൈ​ലി​യു​ടെ ഒ​രു ഭാ​ഗം കീ​റി ക​ഴു​ത്തി​ൽ മു​റു​ക്കി മ​ര​ണം ഉ​റ​പ്പി​ക്കുകയും കാ​തി​ലു​ണ്ടാ​യി​രു​ന്ന ക​മ്മ​ൽ വ​ലി​ച്ചൂ​രി എ​ടു​ക്കു​ക​യും ചെ​യ്തു.​

ഇ​വ​ർ സ്ഥി​ര​മാ​യി ധ​രി​ച്ചി​രു​ന്ന മാ​ല​യും കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ണ് കൊ​ല​പാ​ത​കം ചെ​യ്ത​തെ​ങ്കി​ലും മാ​ല ആസ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്നി​ല്ല. മൃതദേഹം കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തിട്ടശേഷമാണ് ഇ​യാ​ൾ അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്.​തു​ട​ർ​ന്ന് ര​ജീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും അ​യാ​ൾ താ​മ​സി​ച്ചുവ​ന്നി​രു​ന്ന ഇ​ട​യി​ലെ വീ​ട്ടി​ലെ ര​ജീ​ഷി​നന്‍റെ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​പ്പി​ച്ചുവെ​ച്ചി​രു​ന്ന സ​ര​സ​മ്മ​യു​ടെ ക​മ്മ​ലും ക​ഴു​ത്ത് വ​ലി​ച്ചു മു​റു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കൈ​ലിയു​ടെ ഭാ​ഗ​വും ക​ണ്ടെ​ടു​ത്തു.

രാ​വി​ലെ പ​തി​വുപോ​ലെ അ​ടു​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ന്‍റെ ഭാ​ര്യ ചാ​യ​യു​മാ​യി എ​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം പു​റംലോ​കം അ​റി​യു​ന്ന​ത്.​ വീ​ട്ടി​നു​ള്ളി​ൽ കാ​ണാ​ഞ്ഞ​തി​നെതു​ട​ർ​ന്ന്‌ അ​യ​ൽ​ക്കാ​രാ​യ ബ​ന്ധു​ക്ക​ളു​മാ​യി ന​ട​ത്തി​യ അന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം മു​റ്റ​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

​പ്ര​തി​യും സ്ഥ​ല​ത്തെ​ത്തി പോ​ലീ​സി​നെ അ​റി​യി​ക്കു​വാ​നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​വാ​നും എ​ല്ലാം നേ​തൃ​ത്വം ന​ൽ​കി.​പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​താ​യിപോ​ലും തോ​ന്നാ​ത്ത രീ​തി​യി​ൽ പ​ഴു​ത​ട​ച്ച് അ​ന്വേ​ഷി​ച്ച​തി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ജ​യി​ല​റ​യ്ക്കു​ള്ളി​ലാ​യ​ത്.