അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗ്ഗം സ്റ്റീവനേജിന്റെ ‘പൊന്നോണം 2026’ സെപ്റ്റംബർ 12 ന് ശനിയാഴ്ച്ച വിപുലമായി ആഘോഷിക്കും. തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും.

ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്‌ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്റററും വേദിയാവും.

 

ആഗസ്റ്റ് 31 നു ചെസ്സ്, കാർഡ്, കാരംസ് മത്സരങ്ങളും, സെപ്തംബർ 5 നു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും, 6 നു അത്ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും.

സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുമാണ് പ്രധാന ആകർഷണം.

വർണ്ണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും. തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക ‘തിരുവോണ സംഗീത-നൃത്താവതരണം’ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സർഗ്ഗം ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെടുക.

മേഴ്സി മാത്യു : 07946 441321

ജിമ്മി തോമസ് : 07460 952027

സിബി കക്കുഴി : 07830 005628

സെപ്റ്റംബർ 12, 2026 (ശനിയാഴ്ച) രാവിലെ 11:30 മണി മുതൽ രാത്രി 9:00 വരെ.

Venue: Barclays Academy, Walkern Road,

Stevenage, SG1 3RB.