സ്റ്റീവനേജ്: ലണ്ടൻ റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ വിപുലമായ ഓണോത്സവം ആഗസ്റ്റ് 24 നു വാശിയേറിയ ഔട്ട്ഡോർ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. അത്ലറ്റിക്സ്, ഉറിക്കലമുടക്കൽ, ഓണപ്പന്തുകളി, കബഡി, വടംവലി, വാലു പറി, നാടൻ പന്തുകളി, കുറ്റിയും കോലുമടക്കം ഓണക്കാലത്തിന്റെ വസന്തകാല മത്സരങ്ങളുടെ അനുസ്‌മരണകൾ സ്റ്റീവനേജിൽ പെയ്തിറങ്ങുമ്പോൾ പുതുതലമറക്കും അത് ഏറെ ഹരം പകരും. പിൽഗ്രിംസ് വേയിലുള്ള സെന്റ് നിക്കോളാസ് പാർക്കിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

മത്സരയിനങ്ങളിൽ ഏറ്റവും ആവേശം മുറ്റി നിൽക്കുന്ന കായിക മത്സരങ്ങളിലും ഔട്ട് ഡോർ ഗെയിംസിലും സർഗ്ഗം കുടുംബാംഗങ്ങൾ തമ്മിൽ തീപാറുന്ന വാശിയോടെയാവും പോരാടുക. സെന്റ് നിക്കോളാസ് ഗ്രൗണ്ടിൽ നടത്തപ്പെടുന്ന കായിക മാമാങ്കങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും, കാണികൾക്കും ലഘു ഭക്ഷണവും ചായയും മറ്റും സംഘാടകർ ഒരുക്കുന്നുണ്ട്.

ആഗസ്റ്റ് 25 നു ഞായറാഴ്ച വിവിധ ചീട്ടുകളികൾ, ചെസ്സ്, കാരംസ് അടക്കം വാശിയേറിയ നിരവധി ഇൻഡോർ മത്സരങ്ങൾ അരങ്ങേറും. ഷെഫാൾ ഗ്രീനിലെ ഷെഫാൾ സെന്ററിലാണ് (11:00 മുതൽ വൈകുന്നേരം 9:00 മണിവരെ) ഇൻഡോർ മത്സരങ്ങൾ ഒരുക്കുന്നത്. ആഗസ്റ്റ് 31നു ഏറ്റവും ആവേശകരമായ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ സെന്റ് നിക്കോളാസ് പാർക്കിൽ നടത്തപ്പെടും.

സര്‍ഗ്ഗം ‘പൊന്നോണം-2019’ ന്റെ കൊട്ടിക്കലാശ ദിനത്തിൽ സെപ്‌തംബർ 7 ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടേ വിഭവസമൃദ്ധമായ ഓണസദ്യയോടെ കലാ സാംസ്കാരിക സന്ധ്യയും തിരുവോണ അനുബന്ധ പരിപാടികൾക്കും തുടക്കമാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ ഏറെ ശ്രദ്ധേയമായ ഓണാഘോഷമെന്ന വർഷങ്ങളായുള്ള പ്രശസ്തി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന തലത്തിലാണ് അണിയറയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നു കമ്മിറ്റി മെംബർമാരായ ജോണി നെല്ലാംകുഴി, ജെയിംസ് മുണ്ടാട്ട്, സജീവ് ദിവാകരൻ,ദിലീപ്, ബിബിൻ,ഷൈനി ബെന്നി, സിബി ഐസക്, ജോർജ് റപ്പായി, പ്രിൻസൻ പാലാട്ടി, അലക്സ്, ലൈബി ജോസഫ് എന്നിവർ അറിയിച്ചു.

സർഗ്ഗം ‘പൊന്നോണം-2019 ‘ ആവേശാഘോഷങ്ങൾക്കു ഉജ്ജ്വല സമാപനം കുറിക്കുന്ന ഓണാനുബന്ധ കലാ-സാംസ്കാരിക പരിപാടികൾക്ക് ബാർക്ലെയ്‌സ് സ്‌കൂൾ ഓഡിറ്റോറിയം അരങ്ങൊരുങ്ങുമ്പോൾ ഓണാഘോഷത്തിലേക്കുള്ള ആവേശപൂർവ്വം ഉള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും, ലണ്ടനിലും പ്രാന്ത പ്രദേശത്തും ഉള്ള സുഹൃദ് വൃന്ദവും. തങ്ങളുടെ കലാവൈഭവങ്ങൾ അവതരിപ്പിക്കുവാൻ താല്പര്യപ്പെടുന്നവർ കൾച്ചറൽ ഇവൻറ് കോർഡിനേറ്ററുമായി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്.

സെപ്തംബർ 7 ശനിയാഴ്ചത്തെ മുഴുദിന ആഘോഷമായ സർഗ്ഗം ‘പൊന്നോണം-2019 ‘ ന്റെ ഓണസദ്യ 13:30 മുതൽ15:30 വരെയും കലാനിറസദ്യ 15:30 മുതൽ വൈകുന്നേരം ഒമ്പതു മണി വരെയുമായി ക്രമീകരിച്ചിരിക്കുകയാണ്. ഒരു മാസത്തോളമായി ഒരുക്കങ്ങൾ നടത്തി പോരുന്ന നിരവധി വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങങ്ങളോടൊപ്പം, പൂക്കളവും, ഗാനമേളയും, അതിഗംഭീരമായ ഓണ സദ്യയും,ഒപ്പം വിശിഷ്‌ടാതിഥിയായ മാവേലി മന്നനും കൂടി വന്നു ചേരുമ്പോൾ ആഘോഷത്തിന് വർണ്ണം ചാർത്തുവാൻ കടുവകളിയും, ചെണ്ടമേളവും ഒക്കെയായി സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമാവും.

തിരുവോണ നാളുകളുടെ പൗരാണിക കാലത്തെ പുകൾപെറ്റ അനുസ്മരണകൾ ഉണർത്തുന്ന സർഗ്ഗം പൊന്നോണത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രസിഡണ്ട് ജോണി- 07495599091, സെക്രട്ടറി സജീവ്- 07877902457, ഖജാൻജി ജെയിംസ്- 07852323333 എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

സര്‍ഗ്ഗം ‘പൊന്നോണം-2019 ‘ ന്റെ വേദിയുടെ വിലാസം: സ്റ്റീവനേജ് ഓള്‍ഡ്‌ ടൌണിലുള്ള ബാർക്ലെസ് സ്കൂള്‍ ഓഡിറ്റോറിയം, വാക്കേൻ റോഡ്,എസ്‌ജി1 3ആർബി.