സോളാര്‍ കേസ് വീണ്ടും തലപൊക്കുമ്പോള്‍ ഇനി യുഡിഎഫ് നേതാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് സരിത എസ്. നായര്‍. ജുഡിഷ്യല്‍ റിപ്പോര്‍ട്ടില്‍ നടപടിക്ക് ഉത്തരാവായ ദിവസം തന്നെ സരിതയെ സ്്റ്റുഡിയോയില്‍ എത്തിച്ച ഒരു പ്രമുഖ ന്യൂസ് ചര്‍ച്ചയിലാണ് സരിത തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞത്. തന്റെ മൊഴിക്കപ്പുറമുള്ള വിശദാംശങ്ങള്‍ കൂടി അവര്‍ ക്യാമറയ്ക്കു മുന്നില്‍ തുറന്നടിച്ചു.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ചൂഷണം അതിരു കടന്നപ്പോഴാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുക എന്ന നിലപാടിലേയ്ക്ക് താന്‍ എത്തിയത്. ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചു. പിതൃതുല്യനായിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ് ഇതുണ്ടായത്. സോളാര്‍ കമ്പനിയുടെ ഒഫിഷ്യല്‍ കാര്യങ്ങല്‍ എല്ലാം പറഞ്ഞിരുന്നത് താന്‍ ഉമ്മന്‍ ചാണ്ടിയോടായിരുന്നു. ഈ പ്രതീക്ഷയാണ് തെറ്റിയത് .

ഇക്കാര്യത്തില്‍ ഞാന്‍ ഒരു ഫൂള്‍ ആക്കപ്പെടുകയായിരുന്നു. 1.9 കോടി രൂപയാണ് ഞാന്‍ നേരിട്ട് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്. ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തു വെച്ചുമാണ് കൈമാറിയത്. കേരളാ ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് താന്‍ പണം നല്കിയതെന്നും സരിത തുറന്നു പറഞ്ഞു. ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയത്.

എമര്‍ജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തില്‍ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നല്‍കിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതെന്നും സരിത പറഞ്ഞു. അന്ന് അഞ്ചു മണിക്കാണ് തന്നോട് ചെല്ലാന്‍ പറഞ്ഞതെങ്കിലും ആറുമണിയോടെയാണ് താന്‍ അവിടെ എത്തിയത്.സോളാര്‍ കമ്പനിയില്‍ നിന്ന് ബിജു ബാലകൃഷ്ണന്‍ പിരിഞ്ഞപ്പോള്‍ ലാഭവീതത്തിലും പങ്കാളിത്തത്തിലും മാറ്റമുണ്ടായി.ഇതേക്കുറിച്ചു സംസാരിക്കാനും തീരുമാനം എടുക്കാനാണ് തന്നെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലെന്നും മനസ്സിലായി. കോട്ടയത്ത് എന്തോ നേര്‍ച്ചയ്ക്കായി പോയതായിരുന്നു അവര്‍. സോളാര്‍ കരാറിന്റെ ഇന്‍വസ്റ്റ് റേഷ്യോയെ കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ ഗണേശ് കമാറിന്റെ വിഷയമാണ് ഉമ്മന്‍ ചാണ്ടി അന്നു സംസാരിച്ചു തുടങ്ങിയതെന്നും സരിത ഓര്‍മ്മിച്ചു. കഌഫ് ഹൗസില്‍ ടി വി കാണുന്ന മുറിയിലായിരുന്നു മുഖ്യമന്ത്രി. അവിടെവച്ചാണ് തനിക്കു ഷോക്കിംഗായ എക്‌സപീരിയന്‍സ് ഉണ്ടായതെന്നും സരിത വെളിപ്പെടുത്തി.

ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ കോണ്‍ഫിഡന്റാണെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി എന്നയാള്‍ വളരെ ഉന്നതനായ രാഷ്ട്രീയനേതാവാണ്. അദ്ദേഹവും മറ്റു കോണ്‍ഗ്രസ് നേതാക്കലും അഴിക്കുള്ളിലാവുമോ എന്ന് ചോദിച്ചതിനാണ് ഈ മറുപടി. കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ അവര്‍ അഴിക്കുള്ളിലാവുമെന്നതില്‍ താന്‍ കോണ്‍ഫിഡന്റാണെന്ന് സരിത വിശദീകരിച്ചു. ഈ ബനധത്തില്‍ താന്‍ ഒരിക്കലും വില്‍ഫുള്‍ ആയിരുന്നില്ല. അതുകൊണ്ടാണ് തുറന്നു പറയുന്നത്. മാത്രമല്ല, കോണ്‍ഗ്രസ് ഭരണസമയത്തെ അഴിമതികളില്‍ ഞാന്‍ പെട്ടു പോയതാണ്. അതില്‍ ഞാന്‍ ഒരാള്‍ മാത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുറമേ കാണുന്നപോലെയല്ല ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളെന്നും സരിത പറയുന്നു. പുറത്തു ചിരിക്കുമെങ്കിലും ഉള്ളില്‍ കോള്‍ഡ് വാറാണ്. നമ്മള്‍ അവരില്‍ കാണുന്നത് പുറമേ മാത്രമാണ്. അതൊരു ഇമേജ് ക്രിയേഷന്‍ മാത്രമാണ്. കീറിയ ഉടുപ്പും, ചപ്രത്തലമുടിയുമൊക്കെ സാധാരണക്കാര്‍ കാണുന്നു. അവരുടെ ബിസിനസും ഇന്‍വെസ്റ്റുമെന്റും ഒന്നും കാണുന്നില്ല. ഇവര്‍ തന്നെ ആസാമിലും മറ്റും ഭൂമി വാങ്ങിക്കൂട്ടുന്നു. വെള്ളവസ്ത്രമായതിനാല്‍ കറ പറ്റിയാല്‍ മാറുന്നത് ആരും അറിയില്ല.ഞാനൊരു ടൂള്‍ആയി മാറുകയായിരുന്നു. ഒരു കേന്ദ്രമന്ത്രി ഇപ്പോഴത്ത എം പിയും സംസ്ഥാനത്തെ മന്ത്രിമാരും ചേര്‍ന്ന് ഒരു ആ കൂട്ടിലേയ്ക്ക് ഓടിച്ചു കയറ്റുകയായിുന്നു. മറ്റൊന്നും ചെയ്യാനാവാത്ത നിലയിലാക്കി ഇവര്‍. ബന്നി ബഹ് നാനും , തമ്പാനൂര്‍ രവിയുമൊക്കെയായിരുന്നു എന്നും തന്നെ വിളിച്ചിരുന്നത് .

രാവില ആറു മണി തൊട്ട് രാത്രി വരെയും വിളിക്കുമായിരുന്നു . എല്ലാ ചറിയ കാര്യങ്ങളും പറയും. ഇതൊക്കെ ഇപ്പോള്‍ ഞാന്‍ പറയുന്നതില്‍ എനിക്ക് ഒരു മോണിറ്ററി ബെനഫിറ്റുമില്ല . എനിക്കാവശ്യമുള്ളപ്പോഴൊന്നും ആരും സഹായിച്ചില്ല. വലിയ ക്രിട്ടിക്കല്‍ സ്‌റ്റേജിലായിരുന്നു ഞാന്‍. അതു മാറി. ഇപ്പോള്‍ എനിക്കതില്‍ ആശങ്കയില്ല.കേരളം കണ്ട പെരും നുണയനാണോ ഈ പുതുപ്പള്ളിക്കാരന്‍ എന്ന് ചോദിച്ചതിനോട് അതെ അങ്ങിനതന്നെ കരുതണം എന്ന സംശയമില്ലാതെ സരിത മറുപടി പറഞ്ഞു. എന്നെ അറിയില്ല എന്നാണ് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞിരുന്നത്.

എന്റെ പേരു പോലും അറിയില്ല, ആ സ്ത്രീയെ അറിയില്ല എന്നാണ് ഉമ്മന്‍ ചാണ്ടി അന്നു പരാമര്‍ശിച്ചത്. അതെന്റെ നെഞ്ചിലാണ് കൊണ്ടത്. സരിത പറഞ്ഞു. അപ്പോഴാണ് കടപ്ലാമറ്റത്ത ഫോട്ടോ വരുന്നത്. അപ്പോള്‍ അതിന്റെ വീഡിയോ പിആര്‍ഡി എടുത്തിട്ടുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രിയെ അറിയിച്ചതും താന്‍ ആയിരുന്നു എന്നും സരിത പറഞ്ഞു. ഇപ്പോള്‍ ആ വിഷ്വലൊക്ക നശിപ്പിച്ചിട്ടുണ്ടാവും എന്നതില്‍ ഒരു സംശയവുമില്ല. അങ്ങിനെയുള്ള നീക്കങ്ങളാണ് നടന്നത്. ഇപ്പോള്‍ ഏതോ കൃത്രിമ കത്തിനെ കുറിച്ചു പറയുന്നു. എനിക്കതിനെപറ്റി അറിയില്ല.

ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂരിന് ഈ ഇടപാടില്‍ പങ്കില്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയൈ രക്ഷിക്കാന്‍ ശ്രമിച്ചതായിരിക്കാം. അന്വേഷണ സംഘത്തിന്റെ മേധാവി ഹേമചന്ദ്രന്‍ തന്നോട് മോശമായി ഒരു കാര്യവും ചോദിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന സരിതയുടെ നിലപാട് തുടര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇനിയുള്ള കാലം സുഖകരമാവില്ല. അതീവ ഗുരുതരമായ നിയമനടപടികളാണ് ഇവരെ കാത്തിരിക്കുന്നത്‌