സരിത നായര്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉന്നയിച്ച ചോദ്യമായിരുന്നു, ഏത് സമയവും തിരക്കേറിയ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി എങ്ങനെ സരിതാ നായരെ പീഡിപ്പിക്കുമെന്നത്.

എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് മറുപടിയുമായി സരിതാ നായര്‍ തന്നെ രംഗത്തെത്തിയിരിക്കുയാണ്. ഇടതുപക്ഷ മാധ്യമത്തിന്റെ ടോക്ക് ഷോയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. 2012 സെപ്റ്റംബറില്‍ എമേര്‍ജിംഗ് കേരള നടക്കുന്ന സമയത്താണ് സംഭവം നടക്കുന്നതെന്ന് സരിത പറയുന്നു.

ആ സമയം ബിജു രാധാകൃഷ്ണന്‍ കമ്പനിയിലില്ല. ഓഗസ്റ്റ് 4ാം തീയതി മുതല്‍ ഒളിലാണ്. കമ്പനിയിലുള്ള ചില ജീവനക്കാരുടെ ഫോണിലേക്ക് വിളിക്കാറുള്ളതല്ലാതെ മറ്റു വിവരമൊന്നുമില്ല. അതിന്റെ അടുത്ത ദിവസം 9.45ന് ശേഷം സലീം രാജ് വിളിച്ച് സാറിന് സംസാരിക്കണമെന്ന് പറഞ്ഞു. മാതൃഭൂമിയിലെ ശിവദാസനുമായി ബിജു വന്നിരുന്നെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു.

അത്യാവശ്യമായി കാണണമെന്ന് പറയുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണെന്നും പിറ്റേദിവസം 8 മണിക്ക് ലേമെറിഡിയനില്‍ വരാനും ഫോണ്‍ കോളില്‍ ധാരണയായി. അപ്പോഴും സാര്‍ വിളിക്കുന്നത് സലീമിന്റെ ഫോണില്‍ നിന്നാണെന്നും സരിത പറഞ്ഞു.

അവിടെ ചെല്ലുമ്പോള്‍ നിറച്ച് പ്രസുകാരും ഒരുപാട് ആള്‍ക്കാരുമുണ്ടായിരുന്നു. അതിനാല്‍ അവിടെ വച്ച് സംസാരിക്കാനുള്ള സാഹചര്യമില്ലെന്നും പോയിട്ട് വിളിക്കാമെന്നും പറഞ്ഞു. അദ്ദേഹം അന്ന് വൈകുന്നേരം നാലുമണിക്ക് സലീംരാജിന്റെ ഫോണില്‍ നിന്ന് വിളിച്ചു.

ഇന്ന് ട്രിവാന്‍ഡ്രം പോവുകയാണ്. അദ്ദേഹത്തിന് മുട്ടുവേദനയാണെന്നും ഇവിടെ കണ്ടിന്യൂ ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. ഫ്ളൈറ്റിലാണ് പോകുന്നത് പിറ്റേ ദിവസം ക്ലിഫ് ഹൗസില്‍ വരാനും പറഞ്ഞു. അദ്ദേഹം അവിടെ ചെന്നത് എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിക്ക് സന്ദര്‍ശകരെ വിലക്കിക്കൊണ്ട് ഡോക്ടേഴ്സ് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നെന്നായിരുന്നു വാര്‍ത്തയെന്നും സരിത പറയുന്നു.

20-ാം തീയതി വരെ കണ്ടിന്യൂസ് റെസ്റ്റിലായിരുന്നു അദ്ദേഹം. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ഓര്‍ക്കാന്‍ കൂടുതലായിട്ടൊന്നുമില്ലെന്നും ഒരുപക്ഷേ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഏറ്റവും കൂടുതല്‍ വിശ്രമിച്ചത് ഈ സമയത്താണെന്നും സരിത പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആ സമയത്ത് ഞാന്‍ സാറിനെ വിളിച്ച് ഇന്ന് വന്നാല്‍ കാണാന്‍ പറ്റുമോ? എന്ന് ചോദിച്ചിരുന്നു. അതുസാരമില്ല, അഞ്ചരയ്ക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ മറിയാമ്മ മാഡം അവിടയുണ്ടായിരുന്നു. പുതുപ്പള്ളിയില്‍ നിന്ന് വന്ന കുറെ ആള്‍ക്കാരുമുണ്ട്. ഞായറാഴ്ച അദ്ദേഹത്തിന് പുതുപ്പള്ളിയില്‍ എന്തോ പരിപാടിയുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞ് ആ പരിപാടി പോസ്പോണ്‍ഡ് ചെയ്യുന്ന കാര്യം കണ്‍ഫേം ചെയ്യാന്‍ വന്നതാണ് അവര്‍.

പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപും അവിടെയുണ്ട്. ജോപ്പനെ ഞാന്‍ ഫോണ്‍ ചെയ്തു. തുടര്‍ന്ന് ജോപ്പന്‍ സാറിന്റെ വിശ്രമമുറിയില്‍ എന്നെ കൊണ്ടുപോയി ഇരുത്തി. സാര്‍ അവിടെ കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ സൈഡിലുള്ള കുറെ പ്ലാസ്റ്റിക് വരിഞ്ഞ തടിക്കസേരകളിലൊന്നില്‍ പോയിരുന്നു.

എന്റെ കൈയില്‍ തിരുപ്പതിയില്‍ നിന്ന് പൂജിച്ച് കൊണ്ടുവന്ന അഞ്ച് രൂപയുണ്ടായിരുന്നു. അത് ഞാന്‍ മറിയാമ്മ മാഡത്തെ ഏല്‍പിച്ചു. ചായ കുടിക്കുന്നോയെന്ന് ചോദിച്ചു. ഇല്ലാന്ന് പറഞ്ഞു. എന്റെ മനസില്‍ ആകെ ഇന്നലെ പറഞ്ഞ ബിജുവിനെ കൊണ്ടുണ്ടാകുന്ന, സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്നമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മനസ്സില്‍ എന്താണെന്ന് നമുക്ക് അപ്പോള്‍ അറിയില്ലല്ലോ എന്നും സരിത പറഞ്ഞു.

എന്റെ വിഷയം ഇന്നിപ്പോ എന്തോ സംഭവിക്കാന്‍ പോകുന്നതെന്നായിരുന്നു. ജോപ്പനോട് നേരത്തെ ചോദിപ്പോള്‍ എന്താണെന്ന് കൃത്യമായ വിവരം പറഞ്ഞില്ലായിരുന്നു. മാം പോകുമ്പോള്‍ സര്‍ പറഞ്ഞു, കോണ്‍ഫിഡന്‍ഷ്യല്‍ മാറ്ററാണെന്ന്. രണ്ടുപാളിയുള്ള വാതിലാണ്, അതുലോക്ക് ചെയ്തേക്കെന്നും ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതിയെന്ന് ജോപ്പന്റെ അടുത്തും പറഞ്ഞു.

അപ്പോള്‍ ഞാന്‍ വിചാരിച്ചു, കോണ്‍ഫിഡന്‍ഷ്യല്‍ മാറ്ററാണ്. യുഡിഎഫ് തകരാന്‍ പോവുകയാണെന്ന്. സത്യം പറഞ്ഞാല്‍ വിറച്ച് പേടിച്ചിരിക്കുന്ന സിറ്റുവേഷനാണ്. എന്തോ ഒരു വല്ലാത്ത സംഭവം സിഎമ്മിന്റെ കൈയില്‍ എത്തിയിരിക്കുകയാണ്. എന്നെ സംബന്ധിച്ച് എന്റെ ഫാമിലിയിലെ പ്രശ്നങ്ങള്‍ എല്ലാം ഇവരുടെയെല്ലാം മുന്നില്‍ ഒരു മറയിട്ടാണ് നിന്നത്. അപ്പോ അവിടെ എനിക്ക് വന്ന പ്രശനങ്ങള്‍ മുഴുവന്‍ ഇദ്ദേഹം അറിഞ്ഞിരിക്കുന്നെന്നും സരിത പറയുന്നു.

എനിക്ക് വന്ന പ്രശ്നങ്ങളും ബിജുരാധാകൃഷ്ണന്‍ മുങ്ങിയതും എന്റെ കമ്പനിക്കെതിരെ വന്ന അലിഗേഷന്‍സുമെല്ലാം അദ്ദേഹം മനസ്സിലാക്കി എന്ന് അറിയിച്ച ശേഷം, നമ്മുടെ വീക്ക് പോയിന്റിലെത്തിയതിനുശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രശ്നങ്ങളിലേക്കെന്ന പറഞ്ഞതിനു ശേഷം ഇനി ഞാന്‍ കണ്ടിന്യു ചെയ്യുന്നില്ലെന്നും എല്ലാവരും വായിച്ചതാണെന്നും സരിത വ്യക്തമാക്കി.