തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ മകനെതിരെ സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കി. നേരത്തെ ക്രൈംബാഞ്ചിനും സരിത പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടന്നിരുന്നില്ല. ഈ പരാതിയില്‍ പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ആരോപണമുണ്ട്. ബഷീറലി തങ്ങള്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ പകര്‍പ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
സരിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പില്‍ എത്തി മൊഴി നല്‍കി. രണ്ട് പരാതികളും ക്രൈംബ്രാഞ്ചിന് നല്‍കി. 2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറിന് പുതിയ ആക്ഷേപങ്ങളും ഉന്നയിച്ചു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്. ഈ പരാതിയാണ് ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ സരിത കൊണ്ടു രുന്നത്. 2016 നവംബറില്‍ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടിയൊന്നും ക്രൈം ബ്രാഞ്ച് എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണ്ണാടകത്തില്‍ ഖനന വ്യാപാരിയായ ആന്റോ ആന്റണി എന്ന വ്യവസായി സോളാറില്‍ സഹായം ഉറപ്പു നല്‍കാമെന്ന് സരിതയ്ക്ക് ഉറപ്പ് നല്‍കി. ഇതിന് ശേഷമാണ് ആന്റണിയുടെ മകന്‍ ബന്ധപ്പെടുന്നത്. മകന്റെ ഫോണ്‍ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് ഡീലുകളില്‍ പങ്കാളിയക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നാണ് സരിത ആരോപിക്കുന്നത്.
പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ഗുരുതര ആക്ഷേപമാണുള്ളതെന്ന് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് ബഷീറലി തങ്ങള്‍ സ്വാധീനിച്ചെന്നും അതിന് ശേഷം മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം.യുഡിഎഫ് രാഷ്ട്രീയത്തെ ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആരോപങ്ങളില്‍ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും തീരുമാനം.
കോണ്‍ഗ്രസിനെയും, മുസ്ലിലീഗിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതൃപ്തി പുകയുന്ന കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വിഷയം കാരണമായേക്കും. പല നേതാക്കളും പാര്‍ട്ടി വിടാനുള്ള സാധ്യതയും തള്ളികളയാനാവില്ല. എല്‍ഡിഎഫിനെതിരെ പ്രധാന പ്രതിപക്ഷ സ്ഥാനം നേടാനുള്ള നീക്കത്തില്‍ ബിജെപിയ്ക്കും സോളാര്‍ കേസ് ഗുണം ചെയ്യും. ടിപി വധക്കേസ് ഒതുക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിനൊപ്പം സിപിഎമ്മിനെയും പ്രതികൂട്ടിലാക്കുന്നതാണ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം. ഇതും ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കും
Leave a Reply