സ്വന്തം ലേഖകന്‍
കൊച്ചി: കൈരളി ചാനലിനും സി.പി.എമ്മിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സരിത. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ കൈരളി ചാനൽ 10 കോടിരൂപയുമായി തന്നെ സമീപിച്ചുവെന്ന് സരിത.
“ അട്ടക്കുളങ്ങര ജയിലിൽ ആയിരുന്നപ്പോൾ കൈരളി ടി.വി യുടെ റിപ്പോർട്ടർ വന്നിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ ആദ്യം അവർ 5 കോടിരൂപ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ഉള്ള ആരോപണങ്ങൾ എന്തെല്ലാമെന്ന് വന്നു കണ്ട റിപ്പോർട്ടർ പറഞ്ഞിരുന്നു. അത് താൻ ഉന്നയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് സരിത ഇതെല്ലാം പറഞ്ഞാൽ 10 കോടി രൂപ തരാമെന്നു പറഞ്ഞു. എന്നാൽ അന്നൊന്നും താൻ ഇത് ആരോടും പറഞ്ഞിരുന്നില്ല. പത്രക്കാരോടും പറഞ്ഞില്ല. കൈരളിചാനലും ഇ.പി.ജയരാജനും മുഖ്യമന്ത്രിയേയും സർക്കാരിനേയും കുടുക്കാൻ ആരോപണങ്ങൾ ഉന്നയിക്കാനാണ് തന്നെയും തന്റെ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണനെയും സമീപിച്ചതെന്ന് പണവുമായി സരിത പറയുന്നു.
താന്‍ വഴങ്ങാതെ വന്നപ്പോള്‍ സി.പി.എം നേതാവ് ഇ.പി ജയരാജന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനെ സമീപിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയുമായി ബന്ധപെടുത്തി ലൈംഗീക ആരോപണം ഉന്നയിക്കാന്‍ നിര്‍ബ്ബന്ധിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ പണവും കൂടാതെ കേസുകള്‍ തീര്‍ക്കാനും സഹായിക്കാം എന്നായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞത്. സോളാര്‍ കേസില്‍ സമരം നടത്തിയ ആള്‍ തന്നെ ഇങ്ങിനെ വാഗ്ദാനവുമായി വരികയായിരുന്നു സരിത വീഡിയോയില്‍ തുറന്നു പറയുന്നു.”
സർക്കാരിനെതിരെ സോളാർ സമരം കൊണ്ടുവന്ന വ്യക്തി തന്നെ ഇത്തരത്തിൽ സമീപിച്ചതിൽ തനിക്ക് അത്ഭുതം തോന്നി. യഥാർഥത്തിൽ സർക്കാരിന് ഒരു രൂപപോലും സോളാർ തട്ടിപ്പിൽ പോയിട്ടില്ല. എന്നിട്ടും സർക്കാരുമായി ബന്ധപെടുത്തി ആരോപണം ഉന്നയിക്കാൻ നിർബന്ധിപ്പിച്ചു. എന്നാൽ സമരം കൊണ്ടുവന്നവർ തന്നെ പണവും ഓഫറും ആയി വന്നപ്പോൾ അതിനേ സ്വീകരിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. കേസ് വരുന്നത് നേരിടാനും തീരുമാനിക്കുകയായിരുന്നു.
രണ്ടാമത് വീണ്ടും സി.പി.എമ്മിലെ പ്രമുഖ നേതാക്കൾ എന്നെ കണ്ടിരുന്നു. ചില ചാനൽ പ്രവർത്തകരും ഉണ്ടായിരുന്നു. ഭരണ മാറ്റാം എന്നു പറഞ്ഞായിരുന്നു അന്ന് സമീപിച്ചത്. അപ്പോഴും മുന്‍പ് പറഞ്ഞ 10കോടിയുടെ ഓഫർ നിലവിലുണ്ടെന്ന് വീണ്ടും അവർ പറഞ്ഞു. ഇതു ഞാൻ റിക്കാർഡ് ചെയ്ത് വയ്ച്ചിട്ടുണ്ട്. കാരണം സരിത പലരിൽനിന്നും പണം വാങ്ങിയെന്നാണ് പറയുന്നത്. പണവുമായി വന്നവർ ആരെല്ലാമെന്ന് അറിയിക്കാൻ കൂടിയാണ് റിക്കാർഡ് ചെയ്തത്. അതെന്റെ കൈവശം ഉണ്ട്. ശബ്ദരേഖയിൽ സരിത തുറന്നടിച്ചാണ് കൈരളി ചാനലിനും സി.പി.എമ്മിനുമെതിരേ കാര്യങ്ങൾ വിശദീകരിക്കുന്നത്.
Leave a Reply