ബിഗ് ബോസ് ആദ്യ സീസണിലെ ശക്തയായ മത്സരാര്‍ത്ഥി രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് പല പേരുകളും ഇതുവരെ ഉയര്‍ന്നുവന്നെങ്കിലും സരിത എസ്. നായരുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് രഞ്ജിനി. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു രഞ്ജിനിയുടെ തുറന്നുപറച്ചില്‍.

രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സരിതയെ ബിഗ് ബോസിന്‍റെ സീസണ്‍ രണ്ടിലേക്ക് നിര്‍ദേശിക്കാന്‍ രഞ്ജിനിക്ക് കാരണങ്ങളുണ്ട്. യാതാർത്ഥ ജീവിതത്തിൽ സരിത എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാധ്യമ വാര്‍ത്തകളും പലരും പറഞ്ഞുള്ള അറിവും ആരോപണങ്ങളും മാത്രമല്ല. ശരിക്കുള്ള അവര്‍ ആരാണെന്നാണ് അറിയേണ്ടത്. പലപ്പോഴായി സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവർ എത്തിയാൽ അവരെ കുറിച്ച് കൂടുതൽ മനസിലാക്കാൻ നമുക്ക് സാധിക്കും.

ബിഗ് ബോസാണ് തന്‍റെ ജീവിതത്തിലെ പല പുതിയ കാര്യങ്ങളും പഠിക്കാന്‍ സഹായകമായത്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരിക്കലും ഒരു റിയാലിറ്റി ഷോയല്ല. മറിച്ച് അത് ഒരു കൂട്ടം അപരിചിതും സുപരിചിതരായ അപരിചിതരും ഒത്തുള്ള ജീവിതമാണ്. അത് ജീവിതത്തില്‍ പല കാര്യങ്ങളും മനസിലാക്കാന്‍ നമ്മളെ സഹായിക്കുമെന്നും നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.