ഹെയർഫീൽഡ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ,ലണ്ടൻ റീജണൽ കോർഡിനേറ്ററും, ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷൻ ഡയറക്ടറും ആയ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നയിക്കുന്ന നൈറ്റ് വിജിൽ ഹെയർഫീൽഡിൽ ഡിസംബർ 21 നു ശനിയാഴ്ച നടത്തപ്പെടുന്നു. ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ഈ ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഹെയർഫീൽഡ് സെന്റ് പോൾസ് കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ് നടത്തപ്പെടുന്നത്.

യു കെ യിലെ ആല്മീയ-അജപാലന ശുശ്രുഷകൾ നിറുത്തി നാട്ടിലേക്ക് തിരിച്ചു പോകുന്ന സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ, ലേഡി ക്വീൻ ഓഫ് റോസരി മിഷൻ ഡയറക്ടർ എന്ന നിലയിൽ ഹെയർ ഫീൽഡിൽ നടത്തുന്ന ഈ സമാപന ശുശ്രുഷയിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകർമ്മങ്ങളിൽ വിശുദ്ധ കുർബ്ബാനയും, വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. ബ്ര. ചെറിയാൻ, ബ്ര. ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷകൾക്കു നേതൃത്വം നല്കും. ശുശ്രുഷകൾക്ക് സമാപനമായി 11:30 ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുപ്പിറവി തിരുന്നാളിന് ആമുഖമായി നോമ്പുകാലത്തിൽ നടത്തപ്പെടുന്ന ഈ നൈറ്റ് വിജിൽ ശുശ്രുഷകൾ ആല്മീയമായും മാനസ്സികമായും ഒരുങ്ങുവാനും, ദൈവീക കൃപകൾ സ്വീകരിക്കുവാനും ഉതകുന്ന അനുഗ്രഹദായകമായ ഈ അവസരം ഉപയോഗിക്കുവാൻ എല്ലാവരോടും സസ്നേഹം അഭ്യർത്ഥിക്കുന്നു.

കുട്ടികൾക്ക് മതബോധന പരിശീലനവും തത്സമയം നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069
പള്ളിയുടെ വിലാസം: St Pauls church ,2 Merele Avenue. UB9 6DG.