സൗദി അറേബ്യയുടെ ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കി രാജാവ് വിജ്ഞാപനം ഇറക്കി. തുടര്‍ന്ന് സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവ് മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു.
അല്‍-ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ സൗദി അറേബ്യയിലെ വേരറുത്ത വ്യക്തിയായിരുന്നു രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന നായിഫ്. കിരീടാവകാശ സ്ഥാനത്ത്‌നിന്ന് മാറ്റപ്പെട്ടതോടെ നായിഫിന് ഭരണത്തിലുള്ള എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ടു.
സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നു 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍. കിരീടാവകാശികളുടെ ഗണത്തില്‍ രണ്ടാമനുമായിരുന്നു സല്‍മാന്‍. എന്നാല്‍, പുതിയ പ്രഖ്യാപനത്തോടെ ചെറുപ്പക്കാരനായ സല്‍മാന്‍ സൗദിയിലെ ഏറ്റവും അധികാരമുള്ള ആളുകളില്‍ ഒരാളായി മാറി. സൗദി അറേബ്യയുടെ ഭരണത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് പുതിയ കിരീടാവകാശിയുടെ പ്രഖ്യാപനം.
Leave a Reply