സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൗദി സെൻട്രൽ ബാങ്ക് (സാമ) പുതിയ 200 റിയാൽ നോട്ടുകൾ പുറത്തിറക്കി. ഇന്നലെ മുതൽ മറ്റുള്ള നോട്ടുകൾക്കൊപ്പം പുതിയ 200 റിയാൽ നോട്ടും പ്രാബല്യത്തിൽ വന്നു.
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സൗദി പുതിയ കറൻസി അടിച്ചിറക്കിയത്. പുതുപുത്തൻ ഡിസൈൻ, സുരക്ഷിതത്വം, ആകർഷകമായ നിറങ്ങൾ എന്നിവ പുതിയ കറൻസിയുടെ പ്രത്യേകതകളാണ്. ചാര നിറത്തിലാണ് നോട്ട്. ഇതിന്റെ മുൻവശത്ത് ആധുനിക സൗദി അറേബ്യയുടെ സംസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ ചിത്രം ഉല്ലേഖനം ചെയ്തിട്ടുണ്ട്.
വിഷൻ 2030 ലോഗോ, സെൻട്രൽ ബാങ്കിന്റെ പേര്, അറബിയിൽ അക്ഷരത്തിലും അക്കത്തിലും 200 റിയാൽ എന്ന എഴുത്ത് എന്നിവയെല്ലാം കറൻസിയുടെ പ്രത്യേകതകളാണ്. കറൻസിയുടെ പിറകുവശത്ത് സൗദി സെൻട്രൽ ബാങ്കിന്റെ പേരിനൊപ്പം റിയാദ് നഗരിയിലെ പ്രസിദ്ധമായ അൽഹുക്മം കൊട്ടാരം, 200 റിയാൽ എന്ന അക്ഷരത്തിലും അക്കത്തിലുമുള്ള എഴുത്ത് ഇംഗ്ലീഷിലും ഉണ്ട്.
Leave a Reply